കാസർകോട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 3 വർഷം കൂടി അധിക തടവ് അനുഭവിക്കണം. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിനെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്.
കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ ജോലി ചെയ്യുന്ന കാലത്താണ് അബ്ദുള്‍ മജീദ് ഏഴുവയസുകാരിയെ പീഡിപ്പിച്ചത്. 2016 ജനുവരി 26നും അതിന് മുന്‍പുള്ള പല ദിവസങ്ങളിലും പീഡനം നടന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.