കാസര്‍കോട്: മഴപ്പൊലിമയില്‍ പാളത്തൊപ്പി ധരിച്ച് എംഎല്‍എ വയലിലിറങ്ങി. കാസര്‍കോട് മൊഗ്രാല്‍പുത്തൂരിലെ നാട്ടി ഉത്സവത്തിലാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കൊട്ടംപാള ധരിച്ച് ഞാറ് നടാന്‍ ഇറങ്ങിയത്. കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പുകളാണ് വയലുകളില്‍. തരിശിട്ട പാടങ്ങളെ പച്ചപ്പണിയിക്കാന്‍ നാടും നഗരവും കൈ കോര്‍ക്കുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയലേലകളില്‍ പൊന്നുവിളയിക്കാനുള്ള ശ്രമങ്ങളില്‍ നാടൊന്നാകെ പങ്കുചേരുന്നു.
നാടിനെ ഉണര്‍ത്തി 'മഴപ്പൊലിമ'; ഞാറുനട്ട് എംഎല്‍എ
കാസര്‍കോട് മൊഗ്രാല്‍പുത്തൂരില്‍ നടത്തിയ മഴപ്പൊലിമക്ക് പരമ്പരാഗത പാളത്തൊപ്പിയുമണിഞ്ഞാണ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എത്തിയത്.
എം എല്‍ എ
നാട്ടിപ്പാട്ടിന്‍റെ ഈണത്തില്‍ എംഎല്‍എയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ഞാറ് നട്ടു. ഉഴുതു മറിച്ച വയലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങളും നടത്തി. മഹിളാ കിസാന്‍ സ്ത്രീ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവനുമായും കുടുംബശ്രീ സിഡിഎസുമായും സഹകരിച്ച് മഴപ്പൊലിമ നടത്തുന്നത്.
Last Updated : Aug 3, 2019, 6:59 PM IST