കേരളം

kerala

ETV Bharat / state

ഫോർച്യൂനർ കാറിനും, സ്വർണത്തിനും പുറമേ സിസിടിവിയും മോഷ്‌ടിച്ച് കള്ളൻ; കാസർകോട് വൻ കവർച്ച

സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട് വൻ കവർച്ച  മംഗൽപ്പാടിയിൽ മോഷണം  സിസിടിവിയും മോഷ്‌ടിച്ച് കള്ളൻ  kasaragod theft  kerala latest news
കാസർകോട് വൻ കവർച്ച

By

Published : Jan 15, 2022, 8:46 PM IST

Updated : Jan 15, 2022, 10:43 PM IST

കാസർകോട്: കുമ്പള മംഗൽപ്പാടിയിലെ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. സോങ്കാളിലെ ജി.എം അബ്‌ദുല്ലയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്ന് ലക്ഷം രൂപയും ഫോർച്യൂനർ കാറും, സ്വർണവും, സിസിടിവിയും, വിലപിടിപ്പുള്ള വാച്ചുമാണ് കളവ് പോയത്. അബ്‌ദുല്ല കുടുംബത്തിനൊപ്പം ദുബായിലാണ്‌.

വീടിന്‍റെ വാതിൽ തുറന്നു കിടക്കുന്നത്‌ അയൽ വീട്ടുകാർ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. പരിശോധിച്ചപ്പോൾ മോഷ്‌ടാക്കൾ പൂട്ട്‌ പൊളിച്ചതാണെന്ന്‌ മനസിലായത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കാസർകോട് വൻ കവർച്ച

കുമ്പള പൊലീസെത്തി പരിശോധന നടത്തി. വീട്ടിനകത്തെ അലമാരയിൽ സൂക്ഷിച്ചതാണ് പണവും സ്വർണവും വാച്ചും സിസിടിവിയുടെ മൊണിറ്ററും. കൂടുതൽ സാധനങ്ങൾ കവർന്നതായി അബ്‌ദുല്ലയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ദുബായിലുള്ള അബ്‌ദുല്ലയിൽ നിന്ന്‌ കൂടുതൽ വിവരം ശേഖരിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തും.

ആറ് മാസം മുമ്പാണ് അബ്‌ദുല്ലയും കുടുംബവും വിദേശത്ത് പോയത്.കുമ്പള എസ്.ഐ രാജീവ് കുമാർ, എസ്.ഐ മനോജ്ജ് ,അനുബ്, മജീഷ്എന്നിവരും ഫിംഗർ സ്ക്വാഡും സ്ഥലത്തെത്തി തെളിവ് എടുപ്പ് നടത്തി.

ALSO READ കൊല്ലത്ത് വീട് തകർത്ത് മോഷണം; സ്വർണവും പണവും കവർന്നു

Last Updated : Jan 15, 2022, 10:43 PM IST

ABOUT THE AUTHOR

...view details