കേരളം

kerala

ETV Bharat / state

ബിയർ-വൈന്‍ പാർലർ തുറന്നില്ല; ടോക്കണ്‍ നേടിയവര്‍ക്ക് നിരാശ - beer wine parlor kasaragod

ജീവനക്കാർ ഇല്ലെന്നായിരുന്നു ബിയർ-വൈന്‍ പാര്‍ലര്‍ ഉടമയുടെ വാദം. പിന്നെന്തിന് ഇവിടേക്ക് ടോക്കണ്‍ നല്‍കിയെന്ന് ഉപഭോക്താക്കള്‍ ചോദിക്കുന്നു

ബെവ് ക്യൂ ടോക്കണ്‍ ബിയര്‍ വൈന്‍ പാര്‍ലര്‍ കാസര്‍കോട് കാസർകോട് എം ജി റോഡ് കാസര്‍കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ bevq token kasaragod beer wine parlor kasaragod kasaragod excise news
ബിയർ-വൈന്‍ പാർലർ

By

Published : May 28, 2020, 4:08 PM IST

കാസർകോട്:കാത്ത് നിന്ന് ആപ്പ് വന്നെങ്കിലും ആപ്പിലായി ഉപഭോക്താക്കൾ. ബെവ് ക്യൂ ആപ്പിൽ ടോക്കൺ ലഭിച്ചവർക്ക് മുന്നിൽ വില്ലനായത് ബിയർ വൈൻ പാർലർ. കാസർകോട് നഗരത്തിൽ എം.ജി റോഡിനോട് ചേർന്ന ബിയർ പാർലർ തുറക്കാത്തതിനാൽ ടോക്കൺ ലഭിച്ച് രാവിലെ എത്തിയവർ നിരാശരായി മടങ്ങി. എം ജി റോഡിലെ ബിയർ പാർലറിൽ രാവിലെ ഒമ്പത് മണി മുതൽ ടോക്കൺ ലഭിച്ചവർ ഉണ്ട്. ബെവ് ക്യൂ ആപ്പിൽ മണിക്കൂറുകൾ കാത്ത് നിന്ന് ലഭിച്ച ടോക്കണ്‍ കൊണ്ട് മദ്യം വാങ്ങാൻ എത്തിയെങ്കിലും സ്ഥാപനം തുറന്നില്ല.

പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അടക്കമുള്ളവർ എത്തിയെങ്കിലും ബിയർ പാർലറിന്‍റെ ഗേറ്റ് തുറന്നില്ല. ജീവനക്കാർ ഇല്ലെന്നായിരുന്നു പാര്‍ലര്‍ ഉടമയുടെ മറുപടി. പിന്നെന്തിന് ആപ്പ് ഈ സ്ഥാപനത്തിൽ ടോക്കൺ തന്നുവെന്ന് ഉപഭോക്താക്കൾ ചോദിക്കുന്നു.

ബിയർ-വൈന്‍ പാർലർ തുറന്നില്ല; ടോക്കണ്‍ നേടിയവര്‍ക്ക് നിരാശ

കാസർകോട് നഗരത്തിൽ രണ്ട് ബിവറേജസ് ഔട്ട് ലെറ്റുകളും രണ്ട് ബാറുകളുമുണ്ട്. ഒരു ബാർ പ്രവർത്തിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മറ്റൊരെണ്ണമാണ് തൊഴിലാളികൾ ഇല്ലെന്ന കാരണം പറഞ്ഞ് പൂട്ടിയിട്ടത്. ബിവറേജസിൽ ടോക്കൺ പ്രകാരമെത്തിയ ആളുകളെ കൃത്യമായ അകലത്തിൽ വരി നിർത്തി തെർമൽ സ്കാൻ നടത്തിയാണ് കടത്തിവിട്ടത്. എന്നാൽ ആപ്പില്ലാതെ വന്നവർ ആപ്പിലാകുന്നതിനും ബിവറേജസ് കേന്ദ്രങ്ങൾ സാക്ഷിയായി. ബുക്ക് ചെയ്തെത്തി കൂടുതൽ മദ്യം വാങ്ങിയ ആളുകളാണ് പലരുടെയും ദാഹം തീർത്തത്.

ABOUT THE AUTHOR

...view details