കേരളം

kerala

ETV Bharat / state

കുഞ്ചത്തൂരിലെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ് - മഞ്ചേശ്വരം പൊലീസ്

കർണാടക ഗതക സ്വദേശി ഹനുമന്തയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കർണാടക ഗതക സ്വദേശി ഹനുമന്തയുടെ മൃതദേഹം റോഡരികിലാണ് കണ്ടെത്തിയത്.

കുഞ്ചത്തൂർ പദവി കൊലപാതകം  കാസർഗോഡ് കുഞ്ചത്തൂർ പദവി  കാസർകോഡ് കൊലപാതകം  kunjathur padhavi  kasaragod murder  കർണാടക ഗതക സ്വദേശി  ഗതക സ്വദേശി ഹനുമന്ത  മഞ്ചേശ്വരം പൊലീസ്  manjeswaram police
കുഞ്ചത്തൂർ പദവി കൊലപാതകം

By

Published : Nov 10, 2020, 2:38 PM IST

കാസർകോട്: കുഞ്ചത്തൂർ പദവിൽ റോഡരികില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടക ഗതക സ്വദേശി ഹനുമന്തയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്‍റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായിരുന്നില്ല. മൃതദേഹത്തില്‍ വാഹനാപകടത്തിൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു. മംഗളൂരു കോടിയൽ ബൈൽ വിശാൽ നഴ്സിംഗ് ഹോം ക്യാന്‍റീന്‍ ജീവനക്കാരനാണ് ഹനുമന്ത. കുടുംബസമേതം തലപ്പാടിയിലാണ് താമസം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി.

ABOUT THE AUTHOR

...view details