കേരളം

kerala

ETV Bharat / state

മാല മോഷണം ആരോപിച്ച് നാട്ടുകാര്‍ ഓടിച്ചു, രക്ഷപ്പെടാൻ കയറിയത് ട്രാൻസ്‌ഫോർമറില്‍; നീണ്ട ശ്രമങ്ങൾക്കൊടുവില്‍ താഴെയിറക്കി - മാനസികാസ്വസ്ഥത

കാഞ്ഞങ്ങാട് മാവുങ്കലില്‍ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ പിന്തുടർന്ന യുവാവ് രക്ഷപ്പെടാൻ കയറിയത് ട്രാൻസ്‌ഫോർമറില്‍, നീണ്ട ശ്രമങ്ങൾക്കൊടുവില്‍ യുവാവിനെ താഴെയിറക്കി നാട്ടുകാരും രക്ഷാപ്രവർത്തകരും.

Kasaragod  Kanhangad  man climbs transformer  crowd followed a man made accusation  മാല മോഷണം  ട്രാൻസ്‌ഫോർമറില്‍  യുവാവ് രക്ഷപ്പെടാൻ കയറിയത്  യുവാവ്  രക്ഷാപ്രവർത്തകര്‍  കാസര്‍കോട്  കാഞ്ഞങ്ങാട്  നാട്ടുകാർ  കെഎസ്ഇബി  പൊലീസ്  മാനസികാസ്വസ്ഥത  ചന്ദേര
മാല മോഷണം ആരോപിച്ച് നാട്ടുകാര്‍ ഓടിച്ചു, യുവാവ് രക്ഷപ്പെടാൻ കയറിയത് ട്രാൻസ്‌ഫോർമറില്‍; നീണ്ട ശ്രമങ്ങൾക്കൊടുവില്‍ താഴെയിറക്കി രക്ഷാപ്രവർത്തകര്‍

By

Published : Oct 29, 2022, 10:51 PM IST

Updated : Oct 30, 2022, 3:38 PM IST

കാസർകോട്:യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ പിന്തുടർന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെടാൻ കയറിയത് ട്രാൻസ്‌ഫോർമറില്‍. തുടര്‍ന്ന് വൈദ്യുതി ലൈനിലൂടെ നടന്ന് നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ ഇയാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും പണിപ്പെട്ട് താഴെയിറക്കുകയായിരുന്നു. ഇന്ന് (29.10.2022) വൈകുന്നേരം കാഞ്ഞങ്ങാട് മാവുങ്കലിന് സമീപം കല്യാൺ റോഡിലാണ് നാട്ടുകാരെയും പൊലീസിനെയും അഗ്നിരക്ഷ സേനയെയും വട്ടം കറക്കിയ സംഭവം നടക്കുന്നത്.

മാല മോഷണം ആരോപിച്ച് നാട്ടുകാര്‍ ഓടിച്ചു, രക്ഷപ്പെടാൻ കയറിയത് ട്രാൻസ്‌ഫോർമറില്‍

പൈരടുക്കം റോഡിന് എതിർവശത്തുള്ള ഒട്ടേറെ വീടുകളിൽ കയറിയ ഇയാള്‍ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചുവെന്ന് നാട്ടുകാർ ആരോപിച്ചപ്പോഴാണ്‌ ഇയാൾ പ്രാണരക്ഷാര്‍ഥം ഓടിയത്‌. പിന്നാലെ നാട്ടുകാരും ഓടിയതോടെ ഇയാള്‍ ട്രാൻസ്‌ഫോർമറിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. യുവാവ് ട്രാൻസ്ഫോർമറിലേക്ക് ഓടിക്കയറിയതിനു പിന്നാലെ നാട്ടുകാർ കെഎസ്ഇബിയില്‍ വിവരം അറിയിച്ചു.

തുടർന്ന് ഉദ്യോഗസ്ഥർ ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. അതുകൊണ്ടുതന്നെ വലിയ അപകടം ഒഴിവാക്കാനും യുവാവിന്റെ ജീവൻ രക്ഷിക്കാനും കഴിഞ്ഞു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ ട്രാൻസ്‌ഫോർമറിലെ ഇലക്‌ട്രിക് ലൈനിലൂടെ ഓടി നടക്കുകയായിരുന്നു. ഒടുവിൽ ഫയർഫോഴ്സും പൊലീസുമെത്തി മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്.

മുമ്പ് ചന്ദേരയിലും സമാന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് യുവാവിന് മാനസികാസ്വസ്ഥതയുണ്ടെന്ന് മനസ്സിലാക്കി മാവുങ്കലിലെ സ്നേഹാലയത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അവിടെ നിന്നും പുറത്തുകടക്കുകയായിരുന്നു. മാലപൊട്ടിച്ചെന്ന് പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം യുവാവിനെ തിരികെ സ്‌നേഹാലയത്തിലെത്തിച്ചു.

Last Updated : Oct 30, 2022, 3:38 PM IST

ABOUT THE AUTHOR

...view details