കേരളം

kerala

ETV Bharat / state

കാസർകോടൻ കളിയാട്ടക്കാല കാഴ്‌ചകള്‍, കൗതുകമായി ഉടയിലിടല്‍ ചടങ്ങ് - നീലേശ്വരം ചാമുണ്ഡേശ്വരി ക്ഷേത്രം

Theyyam In Kasaragod: കൗതുകമായി ഉടയിലിടല്‍ ചടങ്ങ്. പതിക്കാല്‍ ചാമുണ്ഡേശ്വരിയെ തൊഴുത് പ്രാര്‍ഥിച്ചാല്‍ അടുത്ത കളിയാട്ട കാലമാകുമ്പോഴേക്കും കുഞ്ഞ് ജനിക്കുമെന്ന് വിശ്വാസം.

theyyam story  കാസര്‍ക്കോട്ടെ കളിയാട്ടക്കാല കാഴ്‌ചകള്‍  Kasaragod Kaliyattam Udayilidal Ceremony  Udayilidal Ceremony  Udayilidal Ceremony In Kasaragod  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് ജില്ല വാര്‍ത്തകള്‍  കാസര്‍കോട് പുതിയ വാര്‍ത്തകള്‍  Kerala News Updates  Latest News In Kasaragod  പതിക്കാല്‍ ചാമുണ്ഡേശ്വരി  കരുവാച്ചേരി പതിക്കാല്‍ ചാമുണ്ഡേശ്വരി ക്ഷേത്രം  തെയ്യം  കാസര്‍കോട് തെയ്യം
Theyyam Pathikkal Chamudeswari; Udayilidal Ceremony

By ETV Bharat Kerala Team

Published : Dec 8, 2023, 3:25 PM IST

കാസര്‍ക്കോട്ടെ കളിയാട്ടക്കാല കാഴ്‌ചകള്‍

കാസര്‍കോട്: വളരെ അപൂര്‍വ്വമാണ് കാസര്‍കോട്ടെ കളിയാട്ടക്കാല കാഴ്‌ചകള്‍. ക്ഷേത്രങ്ങളിലാകട്ടെ ഇക്കാലയളവില്‍ അരങ്ങേറുന്നത് തികച്ചും വ്യത്യസ്‌തമായ ചടങ്ങുകളും ആചാരങ്ങളുമാണ്. കളിയാട്ടക്കാലത്തെ അപൂര്‍വ്വ ചടങ്ങ് നടക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് നീലേശ്വരം കരുവാച്ചേരി പതിക്കാല്‍ ചാമുണ്ഡേശ്വരി ക്ഷേത്രം. കേരളത്തില്‍ നിന്നും മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും നിന്നും നിരവധി പേര്‍ ഇവിടെയെത്തി പ്രാര്‍ഥനയും വഴിപാടുകളും നടത്താറുണ്ട് (Theyyam Pathikkal Chamudeswari).

ക്ഷേത്രത്തിലെ അത്യപൂര്‍വ്വ ചടങ്ങുകളിലൊന്നാണ് സന്താന സൗഭാഗ്യത്തിനായുള്ള ഉടയിലിടല്‍ ചടങ്ങ്. സന്താന സൗഭാഗ്യത്തിനായി ക്ഷേത്ര നടയിലെത്തി പ്രാര്‍ഥിക്കുന്ന ദമ്പതികള്‍ വഴിപാടുകളും കഴിക്കും. ഇതിന് ശേഷം ഇളനീരില്‍ മഞ്ഞപ്പൊടി പ്രസാദമായി ദമ്പതികള്‍ക്ക് നല്‍കും. കളിയാട്ട കാലത്ത് ക്ഷേത്രത്തിലെത്തി പതിക്കാല്‍ ചാമുണ്ഡേശ്വരിയെ തൊഴുത് പ്രാര്‍ഥിച്ചാല്‍ അടുത്ത കളിയാട്ട കാലം എത്തുമ്പോഴേക്കും സന്താന സൗഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

മുന്‍ വര്‍ഷങ്ങളില്‍ വഴിപാടുകള്‍ കഴിഞ്ഞ് കുഞ്ഞ് ജനിക്കുന്ന ദമ്പതികളാകട്ടെ അടുത്ത വര്‍ഷം ചാമുണ്ഡേശ്വരിയെ കാണാനെത്തുക കൈ കുഞ്ഞുങ്ങളുമായാണ്. കളിയാട്ടത്തിനെത്തി കുഞ്ഞുങ്ങളെ പ്രധാന ആരാധന മൂര്‍ത്തിയായ പതിക്കാല്‍ ചാമുണ്ഡേശ്വരിയുടെ അരയോടയില്‍ സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. ഇത്തവണ 65 കുഞ്ഞുങ്ങളാണ് ഉടയിലിടല്‍ ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം 150 കുഞ്ഞുങ്ങളാണ് ഉടയിലിടല്‍ ചടങ്ങിന് എത്തിയത് (Udayilidal Ceremony In Pathikal Chamundeshwari Temple).

സന്താന ദേവത കുഞ്ഞുങ്ങളുമായി പ്രദിക്ഷണം ചെയ്യുമ്പോള്‍ തെയ്യങ്ങളും അകമ്പടിയായി ഉണ്ടാകും. കുമ്മാട്ടി ദൈവവും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. തെയ്യത്തിന്‍റെ അനുഗ്രഹവും വാങ്ങി ക്ഷേത്രത്തില്‍ തുലാഭാരവും നടത്തിയാണ് സന്തോഷത്തോടെ ദമ്പതികള്‍ മടങ്ങുക.കുഞ്ഞുങ്ങളുമായി ക്ഷേത്രത്തിന് ചുറ്റും ചുവടുവയ്ക്കു‌ന്ന തെയ്യവും ഇവിടുത്തെ കൗതുക കാഴ്‌ചകളിലൊന്നാണ്.

സന്താന സൗഭാഗ്യത്തിനായി പ്രാര്‍ഥിച്ച് ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്ന ഭക്ത ദമ്പതികള്‍ അടുത്ത വര്‍ഷം കുഞ്ഞുങ്ങളുമായി ക്ഷേത്രത്തില്‍ എത്തുന്നത് അത്ഭുതപ്പെടുത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി വിശ്വാസികളാണ് കളിയാട്ടക്കാലത്ത് ഇവിടെ എത്താറുള്ളത്. സന്താന സൗഭാഗ്യത്തിന് മാത്രമല്ല മറ്റ് പ്രയാസങ്ങള്‍ മാറാനും ഇവിടെ പ്രാര്‍ഥിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്.

എല്ലാവര്‍ഷവും നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ഇവിടെ കളിയാട്ടം നടക്കുന്നത്. കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍ തുലാം 10ന് നടക്കുന്ന ചടങ്ങുകളോടെയാണ് തെയ്യക്കാലത്തിന് തുടക്കമായത്. വിവിധ ഐതിഹ്യങ്ങളുമായി വ്യത്യസ്‌തമായ തെയ്യക്കോലങ്ങള്‍ കാവുകളിലും തറവാട്ട് മുറ്റങ്ങളിലും ഉറഞ്ഞാടും. ഗുളികനും,ഘണ്ഡകര്‍ണ്ണനും, വീരനും, വീരാളിയും വിഷ്‌ണു മൂര്‍ത്തിയും, പുതിയ ഭഗവതിയും,കതിവനൂര്‍ വീരനും കണ്ടനാര്‍ കേളനും ചാമുണ്ഡിയുമെല്ലാം ചുവടുവച്ചു കളിയാട്ടക്കാലത്ത് ഭക്തരെ അനുഗ്രഹിക്കും.

ABOUT THE AUTHOR

...view details