കേരളം

kerala

By

Published : Apr 24, 2020, 1:26 PM IST

Updated : Apr 24, 2020, 2:50 PM IST

ETV Bharat / state

കര്‍ണാടക അതിര്‍ത്തിയില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ച് കേരളം

മഞ്ചേശ്വരം ആര്‍.ടി.ഒ ചെക്ക്പോസ്റ്റിനടുത്ത് സ്ഥാപിച്ച ടണലിലൂടെ തലപ്പാടി വഴി പ്രതിദിനം കടന്നുപോകുന്ന ചരക്ക് ലോറികളും നിരവധി ആംബുലന്‍സുകളും അണുവിമുക്തമാക്കാം

കാസര്‍കോട് അതിർത്തി  കർണാടക തലപ്പാടി  അണുവിമുക്തമാക്കാൻ ടണൽ  ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു  സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി  മഞ്ചേശ്വരം ആര്‍ ടി ഒ  kasaragod disinfection tunnel  thalappadi checkpost
അണുനശീകരണ ടണല്‍

കാസര്‍കോട്:കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കാൻ ടണൽ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മഞ്ചേശ്വരം ആര്‍.ടി.ഒ ചെക്ക്പോസ്റ്റിനടുത്താണ് ടണല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കർണാടകയിൽ നിന്നും ദേശീയപാത തലപ്പാടി വഴി പ്രതിദിനം കടന്നുപോകുന്ന അഞ്ഞൂറോളം ചരക്ക് ലോറികളും നിരവധി ആംബുലന്‍സുകളും അണുവിമുക്തമാക്കാന്‍ ടണൽ ഉപകരിക്കും.

കര്‍ണാടക അതിര്‍ത്തിയില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ച് കേരളം

13 അടി ഉയരത്തിൽ മുകളിൽ നിന്ന് ഇരുവശങ്ങളിൽ നിന്നും നോസിലുകൾ ഉപയോഗിച്ച് സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി ചീറ്റിയാണ് അണുനശീകരണം. 1500 ലിറ്റർ ടാങ്ക് സ്ഥാപിച്ചാണ് ടണലിൽ അണുനശീകരണ ലായനി നിറക്കുന്നത്. മഞ്ചേശ്വരത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു ആണ് ടണല്‍ ഉദ്ഘാടനം ചെയ്‌തത്. ജില്ലാ ആര്‍.ടി.ഒ വിഭാഗവും പയ്യന്നൂര്‍ റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് ടണൽ സ്ഥാപിച്ചത്.

Last Updated : Apr 24, 2020, 2:50 PM IST

ABOUT THE AUTHOR

...view details