കേരളം

kerala

ETV Bharat / state

പി ധനേഷ് കുമാറിനെ ഡിഎഫ്‌ഒ പദവിയില്‍ നിന്ന് നീക്കിയതില്‍ സിപിഐയിലും സിപിഎമ്മിലും അമര്‍ഷം - dhanesh kumar removed from the post

വ​യ​നാ​ട്ടി​ല്‍ ഡിഎ​ഫ്​ഒ ആ​യി​രി​ക്കെ മു​ട്ടി​ലി​ലെ മ​രം​മു​റി​യ്ക്ക് എ​തി​രാ​യി ആ​ദ്യം നടപടിയെടുത്ത​ത് ധ​നേ​ഷാ​യി​രു​ന്നു

കാസർകോട് ഡിഎഫ്ഒയെ മാറ്റി  ധനേഷ്‌ കുമാര്‍ സ്ഥാനമാറ്റം  കാസര്‍കോട് ഡിഎഫ്‌ഒ സ്ഥാനചലനം  kasaragod dfo transfer  dhanesh kumar removed from the post  dhanesh kumar transfer protest
പി ധനേഷ് കുമാറിനെ ഡിഎഫ്‌ഒ സ്ഥാനത്ത് നിന്ന് നീക്കിയ സംഭവം: സിപിഐയിലും സിപിഎമ്മിലും പ്രതിഷേധം

By

Published : Mar 13, 2022, 3:41 PM IST

കാ​സ​ർ​കോ​ട്​: കാസര്‍കോട് ഡിഎഫ്ഒ സ്ഥാനത്ത് നിന്നും പി ധനേഷ് കുമാറിനെ നീക്കിയതില്‍ സിപിഎമ്മിലും സിപിഐയിലും പ്രതിഷേധം പുകയുന്നു. ധനേഷിനെ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായാണ് മാറ്റി നിയമിച്ചത്. പകരം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ പി ബിജുവിനെ ഡിഎഫ്ഒ ആയി നിയമിച്ചിട്ടുണ്ട്.

എ​ൻസിപി നേ​താ​ക്ക​ളു​ടെ നി​യ​മ​വി​രു​ദ്ധ ശി​പാ​ർ​ശ​ക​ൾ ത​ള്ളി​യതിന്‍റെ പ്രതികാരമാണ് ഡിഎ​ഫ്ഒ​യു​ടെ സ്ഥാ​നം തെ​റിപ്പി​ച്ചതെന്നാണ് സൂചന. കു​റ​ച്ചുനാ​ളു​ക​ളാ​യി ഡിഎഫ്ഒയും എ​ൻസിപി ജി​ല്ല നേ​തൃ​ത്വ​വും ഇ​ട​ഞ്ഞുനി​ൽ​ക്കു​ക​യാ​യി​രുന്നു. ഇതിനിടയിലാണ് ധനേഷിനെ മാറ്റിയത്.

കൂടിയാലോചനയില്ലാതെ സ്വീകരിച്ച നടപടി

സിപിഎ​മ്മി​നും സിപി​ഐ​യ്ക്കും താല്‍​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ സ്ഥ​ലംമാ​റ്റ ഭീഷ​ണി ഉ​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ ധ​നേ​ഷ്​ കു​മാ​റി​നെ നീക്കരുതെന്ന്​ മുന്നണി നേ​തൃ​ത്വം വ​നംമ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ കൂടിയാലോചന പോലും നടത്താതെയാണ് സ്ഥലം മാറ്റിയതെന്ന് പറയപ്പെടുന്നു. ഇതോടെ കാസർകോട്ടെ സിപിഎം, സിപിഐ എംഎൽഎമാര്‍ നടപടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

വ​നാ​തി​ർ​ത്തി​യി​ലെ ക്വാ​റി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കാ​ത്ത​തും ഒ​ന്നാം പി​ണ​റാ​യി സർക്കാ​രിന്‍റെ കാ​ല​ത്ത്​ നി​യ​മി​ക്ക​പ്പെ​ട്ട താത്‌കാലിക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട്​ എൻസിപി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തു​മാ​ണ്​ഡിഎഫ്ഒയും എ​ൻസിപി നേ​തൃ​ത്വ​വും ത​മ്മി​ൽ ഇ​ട​യാ​ൻ കാ​ര​ണ​മാ​യ​ത്​. ആ​റു​മാ​സം മു​മ്പാ​ണ്​ ധ​നേ​ഷ്​ കു​മാ​റി​നെ കാസർകോ​ട്ടേക്ക്​ മാ​റ്റി​യ​ത്. ഇക്കാല​യ​ള​വി​ൽ അദ്ദേഹത്തി‍ന്‍റെ മു​ന്നി​ലെ​ത്തി​യ ക്വാ​റി അ​പേ​ക്ഷ​ക​ൾ​ക്ക്​ എ​ൻഒസി നൽകിയിരുന്നില്ല.

സ്ഥലംമാറ്റ ഭീഷണിയും സ്ഥാനമാറ്റവും

എ​ല്ലാം എ​ൻസിപി മു​ഖേ​ന​യു​ള്ള ശി​പാ​ർ​ശ​ക​ളാ​യി​രു​ന്നു. ഇ​തേതു​ട​ർ​ന്ന്​ എ​ൻസിപി നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ ഓ​ഫി​സി​ൽ ചെ​ന്നു​ക​ണ്ടി​രു​ന്നു. പി​ന്നാ​ലെ സ്ഥ​ലം​മാ​റ്റ ഭീ​ഷ​ണി​യും ഉ​ണ്ടാ​യി. എ​ന്നാ​ൽ, പൊ​ടു​ന്ന​നെ സ്ഥ​ലം മാ​റ്റാ​തെ സ്ഥാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​യി​ല്ലാ​ത്ത മ​രം ന​ടീ​ൽ വ​കു​പ്പി​ലേ​ക്കാ​ണ്​ ധ​നേ​ഷി​നെ മാ​റ്റി​യ​ത്. വ​യ​നാ​ട്ടി​ല്‍ ഡിഎ​ഫ്​ഒ ആ​യി​രി​ക്കെ മു​ട്ടി​ലി​ലെ മ​രം​മു​റി​യ്ക്ക് എ​തി​രാ​യി ആ​ദ്യം ന​ട​പ​ടി​യെ​ടു​ത്ത​ത് ധ​നേ​ഷാ​യി​രു​ന്നു.

കോഴിക്കോട് സ്വദേശിയായ പി ബിജു കേരളത്തിലെ ഏറ്റവും വലിയ വനം റേഞ്ചുകളായ കോടനാട്, മലയാറ്റൂർ, കാലടി എന്നിവിടങ്ങളിൽ ജോലി ചെയ്‌തിട്ടുണ്ട്. ആറുമാസം മുമ്പാണ് കാസർകോട് സോഷ്യൽ ഫോറസ്റ്റി കൺസർവേറ്റർ ആയി നിയമിതനായത്. വനം വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കാസർകോട് ജില്ലയിൽ കാര്യക്ഷമമാക്കുന്നതിന് ശ്രമിക്കുന്നില്ലെന്നും വകുപ്പിൽ ബാഹ്യശക്തികളുടെ ഇടപെടലിന് കളമൊരുക്കുന്നുവെന്നും ആരോപിച്ചാണ് ധനേഷ് കുമാറിനെ ഡിഎഫ്ഒ സ്ഥാനത്ത് നിന്ന് മാറ്റിയത്.

Also read: വാക്കേറ്റം വെടിവയ്‌പ്പില്‍ കലാശിച്ചു, യുവാവിന് തലയ്‌ക്ക് പരിക്ക്; പ്രതി പിടിയില്‍

ABOUT THE AUTHOR

...view details