കാസര്‍കോട്: വാളയാര്‍ കേസ് അട്ടിമറിച്ചതിനെതിരെയും കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നടപടികൾക്കെതിരെയും കാസർകോട് ഡിസിസി പ്രതിഷേധ കൂട്ടായ്മ നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. പിണറായി വിജയനും നരേന്ദ്രമോദിയും ജനാധിപത്യത്തിലേക്ക് മടങ്ങിയില്ലെങ്കിൽ വരാൻ പോകുന്നത് സമരനാളുകളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാളയാര്‍ കേസ്; ഡിസിസി പ്രതിഷേധ കൂട്ടായ്മ നടത്തി - walayar case dcc protest
പിണറായി വിജയനും നരേന്ദ്രമോദിയും ജനാധിപത്യത്തിലേക്ക് മടങ്ങിയില്ലെങ്കിൽ വരാൻ പോകുന്നത് സമരനാളുകളായിരിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
വാളയാര്‍ കേസ്: ഡിസിസി പ്രതിഷേധ കൂട്ടായ്മ നടത്തി
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുഎപിഎ ദുരുപയോഗം ചെയ്യുകയാണ്. പോക്സോ കോടതി പിണറായി വിജയൻ എകെജി മന്ദിരത്തിൽ ആരംഭിക്കേണ്ടി വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിപിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, കെപിസിസി സെക്രട്ടറി നീലകണ്‌ഠൻ, യുഡിഎഫ് കൺവീനർ കെ.ഗോവിന്ദൻ നായർ തുടങ്ങിയവർ സംസാരിച്ചു.