കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ മൂന്ന് പേരും കാസർകോട് സ്വദേശികൾ. 38, 14 വയസുള്ള ചെങ്കള സ്വദേശിനികൾക്കും ചെമ്മനാട് സ്വദേശിനിയായ 26കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പിടിപെട്ടത്. ഇവരെ കാസർകോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും.
കാസര്‍കോട് മൂന്ന് പേര്‍ക്ക് കൊവിഡ്; അഞ്ച് പേർ രോഗമുക്തരായി - കാസര്‍കോട് വാര്‍ത്തകള്‍
ജില്ലയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 89.7 ശതമാനം ആയി. ജില്ലയില്‍ 18 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്നത്
അതേസമയം ജില്ലയിൽ ഇന്ന് അഞ്ച് പേർ രോഗമുക്തരായി. ജനറൽ ആശുപത്രിയിൽ നിന്ന് മൂന്ന് പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരുമാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 89.7 ശതമാനം ആയി. ജില്ലയില്‍ 18 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റിയ കാസർകോട് ജനറൽ ആശുപത്രിയിൽ ഇനി ഒരാൾ മാത്രമേ ചികിത്സയിലുള്ളു. പരിയാരം മെഡിക്കൽ കോളജിൽ ഒന്നും ജില്ലാ ആശുപത്രിയിൽ അഞ്ചും കാസർകോട് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ 11 പേരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.
ജില്ലയിൽ 2593 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. തുടർ പരിശോധനകളടക്കം 3617 സാമ്പിളുകൾ അയച്ചതിൽ 2923 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 393 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനി ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 550 പേർ നിലവിൽ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചിട്ടുണ്ട്.