കേരളം

kerala

ETV Bharat / state

കാസർകോട്ട് എട്ട് പേര്‍ക്ക് കൂടി കൊവിഡ് - കാസർകോട്

മെയ് 30 ന് കുവൈത്തില്‍ നിന്ന് ഒരേ വിമാനത്തിൽ വന്ന 49, 45, 41 വയസുള്ള നീലേശ്വരം സ്വദേശികള്‍, മെയ് 29 ന് ദുബായില്‍ നിന്ന് വന്ന 42 വയസുള്ള നീലേശ്വരം സ്വദേശി, മെയ് 28 ന് ദുബായില്‍ നിന്നെത്തിയ 30 വയസുള്ള ചെറുവത്തൂര്‍ സ്വദേശി, മെയ് 25 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിൽ വന്ന 60 വയസുള്ള മംഗല്‍പാടി സ്വദേശി, ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിൽ വന്ന 44 വയസുള്ള ഉദുമ സ്വദേശി, മെയ് 22 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിനെത്തിയ 58 വയസുള്ള വലിയപറമ്പ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Kasaragod Covid Update covid positive covid 19 kerala കാസർകോട് കൊവിഡ് 19
കാസർകോട്ട് എട്ട് പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 8, 2020, 8:04 PM IST

കാസർകോട് : കാസർകോട്ട് എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേർ രോഗ മുക്തരായി. മൂന്ന് പേർ കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 109 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിൽസയിലുള്ളത്.

മെയ് 30 ന് കുവൈത്തില്‍ നിന്ന് ഒരേ വിമാനത്തിൽ വന്ന 49, 45, 41 വയസുള്ള നീലേശ്വരം സ്വദേശികള്‍, മെയ് 29 ന് ദുബായില്‍ നിന്ന് വന്ന 42 വയസുള്ള നീലേശ്വരം സ്വദേശി, മെയ് 28 ന് ദുബായില്‍ നിന്നെത്തിയ 30 വയസുള്ള ചെറുവത്തൂര്‍ സ്വദേശി, മെയ് 25 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിൽ വന്ന 60 വയസുള്ള മംഗല്‍പാടി സ്വദേശി, ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിൽ വന്ന 44 വയസുള്ള ഉദുമ സ്വദേശി, മെയ് 22 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിനെത്തിയ 58 വയസുള്ള വലിയപറമ്പ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉക്കിനടുക്ക കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഞ്ച് പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് ജില്ലയിൽ രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details