കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി സെപ്റ്റംബർ ഒൻപതിന് സർക്കാരിന് കൈമാറും - kasaragod

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. സർക്കാരിന് വേണ്ടി ജില്ലാ കലക്ടർ ഡി.സജിത്ത് ബാബു കൊവിഡ് ആശുപത്രി ഏറ്റുവാങ്ങും.

covid  കാസർകോട്  ടാറ്റ ഗ്രൂപ്പ് നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി  സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി  കൊവിഡ് ആശുപത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  Covid hospital  kasaragod  kasaragod Covid hospital
ടാറ്റ ഗ്രൂപ്പ് നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി സെപ്റ്റംബർ ഒൻപതിന് സർക്കാരിന് കൈമാറും

By

Published : Sep 1, 2020, 6:52 PM IST

കാസർകോട്: ടാറ്റ ഗ്രൂപ്പ് നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി സെപ്റ്റംബർ ഒൻപതിന് സർക്കാരിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സർക്കാരിന് വേണ്ടി ജില്ലാ കലക്ടർ ഡി.സജിത്ത് ബാബു കൊവിഡ് ആശുപത്രി ഏറ്റുവാങ്ങും.

കാസർകോട് തെക്കിൽ വില്ലേജിലാണ് വെന്‍റിലേറ്റർ സൗകര്യങ്ങളോട് കൂടിയ കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിർമിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി കാസർകോട് നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ടാറ്റാ ഗ്രൂപ്പ് നിർമിച്ചു നൽകുന്ന ആശുപത്രിക്കായി തെക്കിൽ വില്ലേജിൽ ഭൂമി കണ്ടെത്തി. ഏപ്രിൽ ഒൻപതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്ന് മാസം കൊണ്ട് കൊവിഡ് ആശുപത്രി യാഥാർത്ഥ്യമാക്കാനായിരുന്നു തീരുമാനം. കാലവർഷം പ്രതികൂലമായതും ജീവനക്കാരിൽ ചിലർക്ക് കൊവിഡ് ബാധിച്ചതും പദ്ധതി വൈകാൻ കാരണമായി.

മൂന്നു മേഖലകളായി തിരിച്ച ആശുപത്രിയിൽ ഒരു മേഖല പൂർണമായും ഐസൊലേഷൻ സംവിധാനത്തിനാണ്. 36 വെന്‍റിലേറ്റർ കിടക്കകളും എയർലോക്ക് സിസ്റ്റത്തിൽ നൂറോളം ഐസൊലേഷൻ കിടക്കകളും ടാറ്റാ ആശുപത്രിയിലുണ്ടാകും. 400 കിടക്കകളാണ് ക്വാറന്‍റൈന് വേണ്ടി ഉണ്ടാവുക. പൂർണമായും ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്നറുകളാണ് ആശുപത്രിക്കായി സ്ഥാപിച്ചത്. കൊവിഡ് കണക്കുകൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള മുതൽകൂട്ടാകും കൊവിഡ് ആശുപത്രി.

ABOUT THE AUTHOR

...view details