കാസർകോട് ജനറൽ ആശുപത്രിയിലെ അവസാന കൊവിഡ് രോഗിക്കും രോഗമുക്തി - കാസര്‍കോട് വാര്‍ത്തകള്‍
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി.
കാസർകോട് ജനറൽ ആശുപത്രിയിലെ ആവസാന കൊവിഡ് രോഗിക്കും രോഗമുക്തി
കാസര്‍കോട്: കൊവിഡില്‍ വലഞ്ഞ ജില്ലയില്‍ നിന്നും പ്രതീക്ഷയുടെ വാര്‍ത്തകള്‍. സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയായ കാസർകോട് ജനറൽ ആശുപത്രിയിലെ അവസാനത്തെ രോഗിയും അസുഖം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്ത് വന്‍ ആശങ്കയ്‌ക്കിടയാക്കിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയ ആരോഗ്യപ്രവര്‍ത്തകരും, സംസ്ഥാന സര്‍ക്കാരും കാസര്‍കോടിനെ കൊവിഡിന്‍റെ പിടിയില്‍ നിന്നും പടിപടിയായി മോചിപ്പിക്കുകയായിരുന്നു.