കാസർകോട്: ബിജെപി പ്രവർത്തകർ ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ചു. കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ ഇതുവരെ അച്ചടക്ക നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം പ്രവർത്തകരാണ് ബിജെപി ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ചത്.
കാസർകോട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി: ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ച് പ്രവർത്തകർ - ബിജെപി വാർത്തകൾ
ബിജെപി-സിപിഎം കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി എടുത്തില്ലെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ബിജെപി കാസർകോട് ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ചു.
![കാസർകോട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി: ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിച്ച് പ്രവർത്തകർ ബിജെപി പ്രവര്‍ത്തകര്‍ ജില്ല കമ്മറ്റി ഓഫിസ് ഉപരോധിച്ചു കാസർകോട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി kasaragod bjp workers protest bjp workers protest in front of district committee office protest in front of bjp district committee office ബിജെപി പ്രവര്‍ത്തകർ പ്രതിഷേധം കാസര്‍കോട് ബിജെപി കാസര്‍കോട് ജില്ല വാര്‍ത്തകള്‍ kasaragod district news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16012433-thumbnail-3x2-bjp.jpg)
വിഷയം പരിഹരിച്ചുവെന്ന് പറഞ്ഞ് ജില്ല, സംസ്ഥാന നേതൃത്വങ്ങൾ പ്രവർത്തകരെ കബളിപ്പിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളായ കെ ശ്രീകാന്ത്, പി സുരേഷ് കുമാർ ഷെട്ടി, ജില്ല സെക്രട്ടറി മണികണ്‌ഠ റായി എന്നിവരെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു.
ജൂലൈ 30ന് നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞെങ്കിലും അതുണ്ടായില്ല. പിന്നീട് ഈ മാസം മൂന്നിന് പ്രശ്‌നം തീർക്കുമെന്ന് അറിയിച്ചെങ്കിലും അതുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രവർത്തകരുടെ വികാരത്തിന് നേതൃത്വം വില കല്‍പിക്കണമെന്നും അല്ലെങ്കില്‍ നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്നും പ്രവർത്തകർ പറഞ്ഞു. ഇതോടെ ജില്ലയില്‍ ബിജെപിയിൽ നിലനിന്നിരുന്ന ഭിന്നത വീണ്ടും രൂക്ഷമാകുന്നതിന്‍റെ സൂചനയാണ് പുറത്തുവരുന്നത്.