കാസർകോട്:മഞ്ചേശ്വരം താലൂക്കിലെ എന്‍മകജെ കാട്ടുകുക്കെയില്‍ ആഫ്രിക്കന്‍ പന്നിപ്പനി (Swine Flu) സ്ഥിരീകരിച്ചു. പ്രദേശത്തെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. വ്യാപനം തടയുന്നതിന് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന്, ജില്ല കലക്‌ടറുടെ ചുമതലയുള്ള എഡിഎം എകെ രമേന്ദ്രൻ അറിയിച്ചു.
കാസർകോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; 10 കിലോമീറ്റർ ചുറ്റളവിൽ കശാപ്പിനും വിൽപ്പനയ്‌ക്കും നിയന്ത്രണം
വന്‍തോതില്‍ വ്യാപന ശേഷിയുള്ള ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി നിയന്ത്രണങ്ങളാണ് കാസര്‍കോട് ഏര്‍പ്പെടുത്തിയത്
പ്രഭവ കേന്ദ്രത്തിന്‍റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പന്നിയുടെ കശാപ്പും ഇറച്ചിവിൽപ്പനയും നിരോധിച്ചിട്ടുണ്ട്. വളര്‍ത്തുപന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണിത്. നേരിട്ടുള്ള ഇടപെടല്‍ വഴിയോ അല്ലാതെയോ ഈ രോഗം പകരാമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ബി സുരേഷ് അറിയിച്ചു. അതേസമയം, മനുഷ്യരിലേക്കും മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കും ഇത് പകരില്ല.
നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യണം. കൂടാതെ പന്നികളുടെ അറവോ, മാംസ വില്‍പനയോ, പന്നികളെ കൊണ്ടുപോവാനോ പാടില്ല. നശിപ്പിച്ച പന്നികളെ ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇന്ത്യയില്‍ 2020 ജനുവരിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും അരുണാചല്‍ പ്രദേശിലുമാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്.