കസബ പോക്സോ കേസിൽ പൊലീസിന് വീഴ്‌ചയെന്ന് റിപ്പോര്‍ട്ട് - കസബ പോക്സോ കേസ്
കുഡ്ലു സ്വദേശി മഹേഷ് തെളിവെടുപ്പിനിടെ കടലിൽ ചാടിയിരുന്നു. ബുധനാഴ്‌ച കണ്ടെത്തിയ മൃതദേഹം മഹേഷിന്‍റെതെന്നാണ് സൂചന
കസബ
കാസർകോട്:കസബയിൽ പോക്സോ കേസ് പ്രതി കടലിൽ ചാടിയ സംഭവത്തിൽ പൊലീസിന് വീഴ്‌ച ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല. ബുധനാഴ്‌ച കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ ടെസ്റ്റ് നടത്തും. കുഡ്ലു സ്വദേശി മഹേഷ് തെളിവെടുപ്പിനിടെയാണ് കടലിൽ ചാടിയത്. ഉഡുപ്പിക്ക് സമീപം കോട്ട കടപ്പുറത്താണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.