കാസർകോട് ജില്ലകാർക്ക് കർണാടകയിൽ പിയുസി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും - puc exam
ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അതിർത്തിയിൽ നിന്ന് ഗതാഗത സൗകര്യം ഒരുക്കും.
കാസർകോട്: ജില്ലയിൽ നിന്ന് ജൂൺ 18ന് കർണാടകയിൽ പിയുസി (പ്രീ യൂണിവേഴ്സിറ്റി എക്സാം) രണ്ടാം വർഷ ഇംഗ്ലീഷ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അതിർത്തിയിൽ നിന്ന് ഗതാഗത സൗകര്യം ഒരുക്കും. ഇതിനായി അതിർത്തിയിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ല കലക്‌ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. കാസർകോട് ജില്ലാ ഭരണകൂടം ദക്ഷിണ കന്നട ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മിഷണറുടെ നടപടി.