അതിർത്തി കടന്ന മലയാളികൾക്കെതിരെ കർണ്ണാടക പൊലീസ് കേസെടുത്തു - lock down
കാസർഗോഡ് മഞ്ചേശ്വരം സ്വദേശിയായ യാക്കൂബിനും കുടുംബത്തിനുമെതിരെയാണ് കേസെടുത്തത്.
അതിർത്തി കടന്ന മലയാളികൾക്കെതിരെ കർണ്ണാടക പൊലീസ് കേസെടുത്തു
കാസര്‍കോഡ്: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തലപ്പാടി അതിർത്തി കടന്ന മലയാളികൾക്കെതിരെ കർണ്ണാടക പൊലീസ് കേസെടുത്തു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശിയായ യാക്കൂബിനും കുടുംബത്തിനുമെതിരെയാണ് കേസ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘം കടൽ മാർഗ്ഗം കർണാടക അതിർത്തി കടന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ വെൻലോക്ക് കൊവിഡ് ആശുപത്രിയിൽ ആരോഗ്യ പരിശോധനക്കുശേഷം നിരീക്ഷണത്തിലാക്കി.