കാസര്‍കോട്: അൺലോക് മാർഗനിർദേശങ്ങൾ ലംഘിച്ച് സംസ്ഥാനപാതയടക്കം കേരളത്തിലേക്കുള്ള 13 അതിർത്തി റോഡുകൾ കർണാടക അടച്ചു. കേരളത്തിലെ കൊവിഡ് വ്യാപനത്തിന്‍റെ പേരിലാണ് നടപടി. ദേശീയപാതയിലെ തലപ്പാടി ഉൾപ്പെടെയുള്ള നാല് അതിർത്തികളിൽ പി.സി.ആർ പരിശോധന നിർബന്ധമാക്കി.
അതിര്‍ത്തി റോഡുകള്‍ അടച്ച് കര്‍ണാടക: തലപ്പാടിയില്‍ പ്രതിഷേധം - കാസര്‍കോട് അതിര്‍ത്തി അടച്ചു
തീരുമാനത്തിനെതിരെ തലപ്പാടിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ നാട്ടുകാരെ കേരള പൊലീസെത്തി പിന്തിരിപ്പിച്ചു.
അതിർത്തിയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലാണ് കർണ്ണാടക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തേക്ക് വരുന്നവർ മൂന്നു ദിവസത്തിനകം എടുത്ത ആർടിപിസിആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിർദേശത്തിന്‍റെ ഭാഗമായി പ്രാദേശിക പാതകൾ പൂർണ്ണമായി അടച്ചു. ഒപ്പം തലപ്പാടിയുൾപ്പടെയുള്ള അഞ്ചിടങ്ങളിൽ കൊവിഡ് സർട്ടിഫിക്കറ്റ് പരിശോധനയും കർശനമാക്കി. തീരുമാനത്തിനെതിരെ തലപ്പാടിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ നാട്ടുകാരെ കേരള പൊലീസെത്തി പിന്തിരിപ്പിക്കുകയായിരുന്നു. അന്തർസംസ്ഥാന യാത്ര നിയന്ത്രിക്കാനുള്ള കർണ്ണാടക നീക്കം ചോദ്യം ചെയ്ത് അഡ്വ: സുബയ്യ റൈ ബെംഗളൂരു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.