കാസർകോട്: ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉപ്പള പൈവളിക കന്യാനയിലാണ് സംഭവം. ദേവകി, വിട്ട്‌ള, ബാബു, സദാശിവ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. പ്രതി ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. തിങ്കളാഴ്‌ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉദയയുടെ അമ്മയുടെ സഹോദരങ്ങളാണ് കൊല്ലപ്പെട്ട നാല് പേരും. ഉദയയുടെ അക്രമം കണ്ട ഉടൻ വീടിന് പുറത്തേക്കോടിയതിനാല്‍ അമ്മ ലക്ഷ്‌മിക്ക് ആപത്തൊന്നും സംഭവിച്ചില്ല. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കാസര്‍കോട് ഒരു കുടുംബത്തിലെ നാല് പേർ വെട്ടേറ്റ് മരിച്ചു
കാസര്‍കോട് ഒരു കുടുംബത്തിലെ നാല് പേർ വെട്ടേറ്റ് മരിച്ചു
20:14 August 03
പൈവളികെ കനിയാലയിലാണ് സംഭവം
Last Updated : Aug 3, 2020, 9:52 PM IST