കാസർകോട് : കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍. കാപ്പ കേസ് പ്രതി പറക്കളായി സ്വദേശി റംഷീദ് (30),സുഹൃത്ത് അമ്പലത്തറ സുബൈര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.880 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി.
കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍
കാപ്പ കേസ് പ്രതി പറക്കളായി സ്വദേശി റംഷീദ് (30),സുഹൃത്ത് അമ്പലത്തറ സുബൈര്‍ (42) എന്നിവരാണ് അറസ്റ്റിലായത്
കാപ്പ പ്രകാരം നാടുകടത്തിയ പ്രതി മയക്കുമരുന്നുമായി പിടിയിൽ
കാറിൽ എംഡിഎംഎയുമായി സഞ്ചരിക്കവേ, പടന്നക്കാടുവച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ഹോസ്‌ദുർഗ് എസ് ഐ സതീശനും സംഘവുമാണ് ഇരുവരെയും പിടികൂടിയത്. ഹോസ്‌ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കുമരുന്നുകടത്ത് അടക്കം അഞ്ചിലധികം കേസിൽ പ്രതിയാണ് റംഷീദ്.
തുടർന്ന് ഇയാളെ കണ്ണൂർ റേഞ്ച് ഡിഐജി കാസർകോട് ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഡിഎംഎയുമായി ഇയാൾ പിടിയിലാകുന്നത്.