കാസർകോട് : ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾ നിലമ്പൂർ കരുളായി വനത്തിൽ വെടിയേറ്റു മരിച്ച മാവോയിസ്റ്റുകളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും (Maoist Kuppu Devraj and Ajitha) ചരമദിനം ആചരിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചന.
അന്വേഷണം രഹസ്യ വിവരത്തെതുടർന്ന്: നവംബർ 24 ന് ഞെട്ടിത്തോട് വനമേഖലയിൽ ചരമദിനം ആചരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇത് രഹസ്യാന്വേഷണ വിഭാഗം അറിയുകയും ഓപ്പറേഷന് പദ്ധതി തയ്യാറാക്കുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.വനത്തിൽ രണ്ടു ടെന്‍റുകൾ കണ്ടെത്തിയതായി എടിഎസും അറിയിച്ചിരുന്നു.
കൃത്യമായ പദ്ധതി ആവിഷ്‌കരിച്ചാണ് തണ്ടർബോൾട്ടും പൊലീസും മാവോയിസ്റ്റുകളെ പിടികൂടാൻ ഇറങ്ങിയത്. ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന സൂചന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. ഉരുപ്പുംകുറ്റി മേഖലയിലെ ആയാംകുടി കോളനി ഭാഗത്തേക്ക് എത്തിയ കിലോക്കണക്കിന് ഇറച്ചിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് മാവോയിസ്റ്റുകളിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.
ക്യാമ്പ് വളഞ്ഞ തണ്ടർ ബോൾട്ടിനു നേരെ മാവോയിസ്റ്റുകൾ വെടിവച്ചു. തുടർന്നാണ് തണ്ടർ ബോൾട്ടും വെടി വെച്ചത്.(Gunshoot in Kannur Uruppumkutty police maoist encounter) വെടിവെയ്പ്പിൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാൻ ഇടയുള്ളതിനാൽ തലശേരി, കൂത്തുപറമ്പ് മേഖലകളിലെ ആശുപത്രികൾ നിരീക്ഷണത്തിലാണ്.
തെരച്ചിൽ ശക്തമാക്കി അന്വേഷണ സംഘം:മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ കേരള-കർണാടക അന്വേഷണ സംഘം സംയുക്ത തെരച്ചിൽ നടത്തുന്നതായാണ് സൂചന. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. ( Police investigation on Kannur Uruppumkutty police-maoist encounter) കർണാടക നക്‌സൽ വിരുദ്ധ സേനയും തണ്ടർബോൾട്ടും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉരുപ്പുംകുറ്റിയിൽ ഇന്ന് രാവിലെയും മൂന്ന് ബറ്റാലിയൻ തണ്ടർബോൾട്ട് അംഗങ്ങളാണ് വനമേഖലയിലേക്ക് കയറിപ്പോയതെന്നാണ് നാട്ടുകാർ പറയുന്നത്.
കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയിലായിരുന്നു പൊലീസും മാവോയിസ്‌റ്റുകളും തമ്മിൽ തിങ്കളാഴ്‌ച രാവിലെ 9.30 ഓടെയാണ് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഭാഗത്ത് ആദ്യ വെടിവയ്‌പ്പുണ്ടായത്. (Kannur Uruppumkutty police maoist encounter) ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് എടി എസ് ഡിഐജി പുട്ട വിമലാദിത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവരുടെ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.