കേരളം

kerala

ETV Bharat / state

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തിരിതെളിയും - കണ്ണൂര്‍ സര്‍വകലാശാല കലോത്സവം

കണ്ണൂര്‍ സര്‍വകലാശാല യൂണിയൻ കലോത്സവത്തിന് കാസര്‍കോട്‌ ഗവ.കോളജ്‌ വേദിയാകും. മാര്‍ച്ച് 23 തുടങ്ങി 27 ന് കലോത്സവം സമാപിക്കും.

Kannur University Youth Festival  കണ്ണൂര്‍ സര്‍വകലാശാല കലോത്സവം  കലോത്സവത്തിന് കസര്‍കോട്‌ ഗവ. കോളജ്‌ വേദിയാകും
കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തിരിതെളിയും

By

Published : Mar 23, 2022, 8:44 AM IST

കാസർകോട് : കൊവിഡ്‌ തീര്‍ത്ത ഇടവേളയ്‌ക്ക് ശേഷമുള്ള ആദ്യ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന് സപ്‌ത ഭാഷ സംഗമ ഭൂമിയില്‍ ഇന്ന് (23.03.22) തിരിതെളിയും. കാസര്‍കോട്‌ ഗവ.കോളജിൽ വിവിധ വേദികളിലായാണ് കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലാപൂരം അരങ്ങേറുന്നത്.

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തിരിതെളിയും

കണ്ണൂര്‍, കാസര്‍കോട്, വയാനാട്‌ ജില്ലകളിലെ 202 കലാലയങ്ങളിൽ നിന്നായി നാലായിരത്തിലധികം മത്സരാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കാമനെത്തും. ആദ്യമായാണ് സര്‍വകലാശാല കലോത്സവത്തിന് കാസര്‍കോട് ഗവ.കോളജ്‌ വേദിയാകുന്നത്.

വര, എഴുത്ത്‌, ശില്‍പം തുടങ്ങി വേദിയിതര മത്സരങ്ങള്‍ ആദ്യ രണ്ട് ദിവസങ്ങളിലും പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ ആവേശത്തിന്‍റെ വേദിയിന മത്സരങ്ങളും നടക്കും. വേദിയിതര മത്സരങ്ങള്‍ ഇന്ന് മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ്‌ രാമനും സ്റ്റേജ്‌ മത്സരങ്ങള്‍ 25ന് മന്ത്രി ആര്‍.ബിന്ദുവും ഉദ്‌ഘാടനം ചെയ്യും.

കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ കാസര്‍കോട്‌ ഗവ.കോളജില്‍ പൂര്‍ത്തിയായി. സപ്‌തഭാഷ സംഗമഭൂമിയിലെത്തിയ കലോത്സവത്തിന്‍റെ വിവിധ വേദികളുടെ പേരും വിവിധ ഭാഷകളിലാണ്. വേദി ഒന്ന് മലയാളം, രണ്ട് കന്നട, മൂന്ന് തുളു, നാല് കൊങ്കിണി, അഞ്ച് ബ്യാരി, ആറ് ഉർദു, ഏഴ് മറാഠി, എട്ട് കറാഡ എന്നിങ്ങനെയാണ് പേര്.

Also Read: ആഗ്രഹം പിന്‍തുടരാനും നേടാനുമുള്ളതാണ് ; 'സൂപ്പര്‍ ഡ്രൈവര്‍' ആതിരയ്‌ക്ക് ഇത് സ്വപ്‌നയാത്ര

സപ്‌തഭാഷ ഭൂമിയെന്നാണ് പേരെങ്കിലും അതിലധികം ഭാഷകൾ കാസർകോട്ടിലുണ്ട്. എല്ലാവരെയും ഒന്നിച്ച്‌ കാണുകയാണ് പേരിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകർ പറഞ്ഞു. മാര്‍ച്ച് 27നാണ് കലോത്സവം സമാപിക്കുന്നത്. കൊവിഡ്‌ പശ്ചാത്തലത്തില്‍ ഇത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടായിരുന്നു. കന്നട സംസാരിക്കുന്നവർക്കായി പ്രത്യേകം കൗണ്ടറുകളുമുണ്ട്.

ABOUT THE AUTHOR

...view details