കേരളം

kerala

ETV Bharat / state

മഞ്ചേശ്വരം ആക്രമണം; പ്രതിഷേധവുമായി വിശ്വാസി സമൂഹം - mancheshwaram attack

കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കത്തോലിക്ക സഭ

മഞ്ചേശ്വരം ആക്രമണം; പ്രതിഷേധവുമായി വിശ്വാസി സമൂഹം

By

Published : Sep 18, 2019, 11:13 PM IST

Updated : Sep 18, 2019, 11:51 PM IST

കാസര്‍കോട്: മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളെ പിടിക്കാത്തതില്‍ പ്രതിഷേധവുമായി വിശ്വാസി സമൂഹം. ആഗസ്‌ത് 19 നാണ് മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയത്തിന് നേരെ മുഖംമൂടി സംഘത്തിന്‍റെ ആക്രമണമുണ്ടായത്. കല്ലെറിഞ്ഞ് ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളി മതില്‍ക്കെട്ടിനകത്ത് കടന്ന അക്രമിയുടെ കൈയില്‍ വടിവാള്‍ ഉണ്ടായിരുന്നെന്നും ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകാത്തതിനാലാണ് വിശ്വാസികളുടെ പ്രതിഷേധം. അക്രമം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് മംഗലാപുരം രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സൈബര്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. സംഭവത്തില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മഞ്ചേശ്വരം ആക്രമണം; പ്രതിഷേധവുമായി വിശ്വാസി സമൂഹം
Last Updated : Sep 18, 2019, 11:51 PM IST

ABOUT THE AUTHOR

...view details