മഞ്ചേശ്വരം ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി - മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയം
ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്
കാസര്‍കോട്: മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 19 നാണ് മഞ്ചേശ്വരം വ്യാകുലമാതാ ദേവാലയത്തിന് നേരെ മുഖംമൂടി സംഘത്തിന്‍റെ ആക്രമണമുണ്ടായത്. കല്ലെറിഞ്ഞ് ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളി മതില്‍ക്കെട്ടിനകത്ത് കടന്ന അക്രമിയുടെ കൈയില്‍ വടിവാള്‍ ഉണ്ടായിരുന്നെന്നും ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.