കൗമാരോത്സവത്തിനെ വരവേല്‍ക്കാനൊരുങ്ങി കാഞ്ഞങ്ങാട്; ഒരുക്കങ്ങള്‍ തകൃതി
പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനിയിൽ പന്തലിന് കാൽനാട്ടി. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കാൽനാട്ടല്‍ കര്‍മ്മം നിർവഹിച്ചു
കാസര്‍കോട്: 28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണിലെത്തുന്ന അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സപ്തഭാഷ സംഗമ ഭൂമികൂടിയായ കാസര്‍കോട്. ഐങ്ങോത്ത് മൈതാനിയാണ് കൗമാരകലയുടെ പ്രധാനവേദി. ഇവിടെ ഒരുക്കുന്ന പ്രധാന പന്തലിന്‍റെ കാല്‍നാട്ടല്‍ കര്‍മം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിർവഹിച്ചു. വിദ്യാർഥികളുടെ പഞ്ചവാദ്യത്തോടെയാണ് കാല്‍നാട്ടല്‍കര്‍മം നടന്നത്. ഒരേ സമയം 6000 പേർക്ക് ഇരിക്കാവുന്നതരത്തില്‍ 45000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വേദി തയ്യാറാകുന്നത്. നവംബർ 25ന് മുമ്പായി മുഴുവൻ വേദികളുടെയും നിർമാണം പൂർത്തീകരിക്കും. കലോത്സവത്തിന്‍റെ 30 വേദികളും ഭിന്നശേഷി സൗഹൃദവും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതുമായിരിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.