കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം. ഈ മാസം 28 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ വിജയത്തിനായി വിപുലമായ പ്രചരണ പരിപാടികളാണ് നടക്കുന്നത്. ഇവയെല്ലാം പരിസ്ഥിതി സൗഹാര്‍ദമാണെന്നതും ശ്രദ്ധേയമാണ്.
കലോത്സവത്തിനൊരുങ്ങി കാഞ്ഞങ്ങാട് - പരിസ്ഥിതി സൗഹൃദ മേള
ഈ മാസം 28 മുതല്‍ ഡിസംബര്‍ 1 വരെയാണ് സ്കൂള്‍ കലോത്സവം നടക്കുന്നത്. പരിസ്ഥിതി സൗഹൃദ മേളയാണ് ഇത്തവണ നടക്കുന്നത്.
![കലോത്സവത്തിനൊരുങ്ങി കാഞ്ഞങ്ങാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5083834-527-5083834-1573901584424.jpg)
പരിസ്ഥിതി സൗഹാര്‍ദ ബോര്‍ഡുകള്‍
കലോത്സവത്തിനൊരുങ്ങി കാഞ്ഞങ്ങാട്
28 വര്‍ഷത്തിനു ശേഷമാണ് കാസര്‍കോടിന്‍റെ മണ്ണിലേക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവം എത്തുന്നത്. ഇതിനോടകം തന്നെ ചിത്രംവരയായും ശില്പ നിര്‍മ്മാണമായുമെല്ലാം കലോത്സവാരവം ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദ മേളയെന്ന വിശേഷണത്തിനായി പ്രത്യേകതരം തുണി ഉപയോഗിച്ചുള്ള ബോര്‍ഡുകളാണ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
Last Updated : Nov 16, 2019, 5:59 PM IST