കാസർകോട്:കാഞ്ഞങ്ങാട് പൂച്ചക്കാട് ഹൈദ്രോസ് ജുമ മസ്‌ജിദിന് സമീപത്തെ വീട്ടിൽ വൻ കവർച്ച. 30 പവനും 3.5 ലക്ഷവും കവർന്നു. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ വടക്കൻ അബ്‌ദുള്‍ മുനീറിന്‍റെ വീട്ടിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. ദമ്പതികളുടെയും മക്കളുടെയും കിടപ്പുമുറിയിലെ അലമാര കുത്തിതുറന്നാണ് മോഷണം.
സംഭവത്തെക്കുറിച്ച് പൊലീസ്:രാത്രി 12 മണിക്കാണ് കുടുംബം ഉറങ്ങിയത്. സാധാരണ നിലയിൽ സുബ്ഹി നിസ്ക്കാരത്തിനായി നാല് മണിക്ക് ഉണരാറുണ്ട്. എന്നാല്‍, വെള്ളിയാഴ്‌ച രാവിലെ എട്ട് മണിക്കാണ് ഉറക്കമുണർന്നത്. വീട്ടുകാരെ മയക്കി കിടത്തിയാണോ മോഷണം നടത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്.