കേരളം

kerala

ETV Bharat / state

സപ്‌തഭാഷ സംഗമഭൂമിയില്‍ നിന്നും 101 ഭാഷകളില്‍ അഭിനന്ദനം - kanhangad nehru college nss unit

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് അഭിനന്ദനങ്ങളറിയിച്ച് വിദ്യാർഥികൾ

കൊവിഡ് പ്രതിരോധപ്രവർത്തനം  കാഞ്ഞങ്ങാട് നെഹ്റു കോളജ്  എൻഎസ്‌എസ് വളണ്ടിയർ  നെഹ്റു കോളജ് എൻഎസ്‌എസ്  അംബികാസുതൻ മാങ്ങാട്  മന്ത്രി ഇ.ചന്ദ്രശേഖരൻ  സപ്‌തഭാഷ സംഗമഭൂമി  kanhangad nehru college nss unit  kasargod congratulation video
സപ്‌തഭാഷ സംഗമഭൂമിയില്‍ നിന്നും 101 ഭാഷകളില്‍ അഭിനന്ദനം

By

Published : May 3, 2020, 5:57 PM IST

കാസര്‍കോട്: കൊവിഡ്‌ 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ കർമനിരതരായി പ്രവർത്തിക്കുന്നവർക്കും 101 ഭാഷകളില്‍ അഭിനന്ദനമറിയിച്ച് സപ്‌തഭാഷ സംഗമഭൂമിയായ കാസര്‍കോട്ടെ വിദ്യാര്‍ഥികൾ. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ എൻഎസ്‌എസ് വളണ്ടിയർമാരാണ് 101 ലോകഭാഷകളില്‍ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്തിറക്കിയത്.

എൻഎസ്‌എസ്‌ വളണ്ടിയർമാരായ 101 വിദ്യാർഥികൾ അവരുടെ വീടുകളിൽ നിന്നും മൊബൈൽ ക്യാമറയിൽ പകർത്തിയ വീഡിയോകളിലൂടെയാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. വിദ്യാര്‍ഥികൾക്കൊപ്പം എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടും വീഡിയോയില്‍ പങ്കുചേരുന്നു. വിദ്യാർഥികളുടെ ഈ ഉദ്യമത്തെ മന്ത്രി ഇ.ചന്ദ്രശേഖരൻ അഭിനന്ദിച്ചു.

സപ്‌തഭാഷ സംഗമഭൂമിയില്‍ നിന്നും 101 ഭാഷകളില്‍ അഭിനന്ദനം
സപ്‌തഭാഷ സംഗമഭൂമിയില്‍ നിന്നും 101 ഭാഷകളില്‍ അഭിനന്ദനം

എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാരായ വി.വിജയകുമാർ, ഡോ.എൻ.ടി.സുപ്രിയ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. നേരത്തെ പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളമൊട്ടാകെയുള്ള കോളജ് വിദ്യാർഥികൾക്കായി മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള സംസ്ഥാനതല പ്രസംഗമത്സരവും കോളജിലെ എൻഎസ്‌എസ് യൂണിറ്റ് നടത്തിയിരുന്നു. കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗനിർദേശങ്ങളടങ്ങിയ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ഒപ്പം നെഹ്‌റു കോളജ് വിദ്യാർഥികൾക്ക് വേണ്ടി അടച്ചിടൽ കാലം ക്രിയാത്മകമാക്കാൻ ടിക് ടോക് ചാലഞ്ച്, കവിതാ രചന മത്സരം, ചിത്രരചനാ മത്സരം, ഗാനാലാപന മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details