കേരളം

kerala

ETV Bharat / state

കന്നഡയിൽ സത്യവാചകം ചൊല്ലി എം.സി ഖമറുദ്ദീൻ - മഞ്ചേശ്വരം എം എൽഎ ഖമറുദ്ദീൻ

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ രണ്ടാമതായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

എം സി ഖമറുദ്ദീൻ

By

Published : Oct 28, 2019, 5:49 PM IST

Updated : Oct 28, 2019, 7:19 PM IST

കാസർകോട്:തുളുനാടിന്‍റെ തുടിപ്പുമായി എം.സി ഖമറുദ്ദീൻ നിയമസഭയിൽ. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗ് അംഗം ഖമറുദ്ദീൻ കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്. പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം രാവിലെ പത്തുമണിയോടെയാണ് ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റു നാല് പേർക്കുമൊപ്പമാണ് ഖമറുദ്ദീൻ സഭയില്‍ എത്തിയത്. കോന്നിയിൽ നിന്നുള്ള ജനീഷ് കുമാറിന് ശേഷമായിരുന്നു ഖമറുദ്ദീന്‍റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയെയും മറ്റ് പ്രധാന നേതാക്കളെയും അഭിവാദ്യം ചെയ്ത ശേഷം കന്നഡയിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. എം.സി ഖമറുദ്ദീന്‍റെ ഭാര്യയും മക്കളുമടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

കന്നഡയിൽ സത്യവാചകം ചൊല്ലി എം.സി ഖമറുദ്ദീൻ
Last Updated : Oct 28, 2019, 7:19 PM IST

ABOUT THE AUTHOR

...view details