കാസർകോട്: കാസർകോട് കല്ല്യോട്ട് കെ എസ് യു പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്. കെ എസ് യു ജില്ലാ കമ്മിറ്റി അംഗം ദീപുവിന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ആളപായമില്ല. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.
കല്ല്യോട്ട് കെ എസ് യു പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ് - kalyot
കഴിഞ്ഞ ദിവസം സിപിഎം - കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു.
കല്ല്യോട്ട് കെ എസ് യു പ്രവർത്തകന്‍റെ വീടിന് നേരെ ബോംബേറ്
കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത്തിന്‍റെയും കൊലപാതകത്തെ തുടർന്ന് കല്ല്യോട്ട് പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം- കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു. പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. സംഘർഷം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Last Updated : May 6, 2019, 12:36 PM IST