കോഴിക്കോട്: ഒരാൾ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ഇന്ത്യയില്‍ പുതുമയല്ല. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുകയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആകുകയും ചെയ്യുന്നത് കേരളത്തിന് പുറത്ത് സാധാരണമാണ്. എന്നാല്‍ കേരളത്തില്‍ അത് പുതുമ നിറഞ്ഞതാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇത്തവണ നിയമസഭയിലേക്ക് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നതോടെ കേരളവും അത്തരമൊരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരത്തിന് വേദിയാകുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച മഞ്ചേശ്വരത്തും പുതുതായി കോന്നിയിലുമാണ് സുരേന്ദ്രൻ ഇത്തവണ ജനവിധി തേടുന്നത്. രണ്ടിടത്തും വിജയാശംസകൾ നേർന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പരസ്യ പരിഹാസം നടത്തിക്കഴിഞ്ഞു. അത് ബിജെപിക്കുള്ളിലെ രാഷ്ട്രീയം. എന്നാല്‍ കെ സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വത്തില്‍ കൗതുകങ്ങളും ഏറെയാണ്.
ഡബിൾ ഡോസില്‍ കെ സുരേന്ദ്രൻ: ഇതിന് മുൻപ് കെ കരുണാകരൻ മാത്രം - കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇത്തവണ നിയമസഭയിലേക്ക് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നതോടെ കേരളവും അത്തരമൊരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരത്തിന് വേദിയാകുകയാണ്. ഇതിന് മുമ്പ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ചതിന്‍റെ റെക്കോഡ് മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ പേരിലാണ്. 1982ൽ മാളയിലും നേമത്തുമാണ് കരുണാകരൻ മത്സരിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതിന് മുമ്പ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ചതിന്‍റെ റെക്കോഡ് മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ പേരിലാണ്. 1982ൽ മാളയിലും നേമത്തുമാണ് കരുണാകരൻ മത്സരിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന കെ കരുണാകരന് സ്വന്തം തട്ടകമായ മാളയിൽ പരാജയ ഭീതി ഉണ്ടായതിനെ തുടർന്നാണ് നേമത്ത് കൂടി മത്സരിച്ചത്. നേമത്ത് 3342 വോട്ടിന് ജയിച്ച കരുണാകരൻ മാളയിൽ 3410 വോട്ടിനും ജയിച്ചു. മാള നില നിർത്തി നേമം രാജിവെച്ച കരുണാകരൻ മുഖ്യമന്ത്രിയുമായി. അതിന് ശേഷം രണ്ടിടത്ത് മത്സരിക്കാൻ ഇറങ്ങുന്ന സുരേന്ദ്രനെ രാഷ്ട്രീയ കേരളം എങ്ങനെ സ്വീകരിക്കുമെന്ന് മെയ് രണ്ടിന് അറിയാം
TAGGED:
കേരള നിയമസഭാ തെരഞ്ഞെടുപ്പ്