കാസർകോട് :കരിപ്പൂര്‍ കള്ളക്കടത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് കണ്ണൂരിലെ സി.പി.എം ക്രിമിനല്‍ സംഘവുമായി ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ചെര്‍പ്പുളശ്ശേരിയിൽ നിന്ന് വന്നവർ എസ്.ഡി.പി.ഐ, സി.പി.എം പ്രവർത്തകരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കരിപ്പൂര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎം ക്രിമിനല്‍ സംഘവുമായി ബന്ധം : കെ.സുരേന്ദ്രന്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയിരുന്നു. വളരെ വ്യക്തമായ സഹായം ലഭിച്ചതിനാലാണ് പ്രതികളെ വിമാനത്താവളത്തിനടുത്ത് വച്ച് പൊലീസ് പിടികൂടാതിരുന്നത്. കരിപ്പൂര്‍ സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ALSO READ:രാമനാട്ടുകര അപകടം: സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി അഴീക്കൽ സ്വദേശിയെന്ന് സൂചന
സി.കെ.ജാനുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോഴ നല്‍കിയെന്ന പ്രസീതയുടെ വെളിപ്പെടുത്തല്‍ സത്യമല്ല. കള്ള പ്രചാരണമാണ് ഇക്കാര്യത്തിൽ നടക്കുന്നത്. കള്ളക്കേസ് എടുത്ത് ബി.ജെ.പിയുടെ വായടപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ALSO READ:"കുഴല്‍പ്പണക്കേസ് അന്വേഷണം എവിടെയെത്തി", രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശൻ