കാസര്‍കോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിയമ വിരുദ്ധമായാണ് തനിക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസ് സി.പി.എം കെട്ടിച്ചമച്ചതാണ്. ക്രൈംബ്രാഞ്ചിന്‍റെ കൈയില്‍ തെളിവുകളില്ല.
ജാമ്യമില്ലാവകുപ്പ് ചുമത്തിയത് നിയമ വിരുദ്ധം, കേസ് സിപിഎം കെട്ടിച്ചമച്ചത് : കെ.സുരേന്ദ്രന്‍ - മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്
സ്വര്‍ണക്കടത്ത് കേസ് മറയ്ക്കാനാണ് തെരഞ്ഞെടുപ്പ് കോഴക്കേസിലെ ഇപ്പോഴത്തെ നടപടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
തനിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിയമ വിരുദ്ധമെന്ന് കെ സുരേന്ദ്രന്‍
also read:മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് കൂടി ചുമത്തി
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ട്. സ്വര്‍ണക്കടത്ത് കേസ് മറയ്ക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുമ്പും സമാന സാഹചര്യങ്ങളില്‍ സി.പി.എം ഇത്തരം വിലക്കെട്ട രാഷ്‌ട്രീയം പ്രയോഗിച്ചിരുന്നു. കോഴക്കേസില്‍ ഒരിക്കലും തന്നെ കുടുക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.