കാസർകോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും ആത്മവിശ്വാസത്തിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ.
പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും ആത്മവിശ്വാസത്തോടെ കെ. സുരേന്ദ്രൻ - manjeswaram
ഇത്തവണ പതിനായിരം വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും കെ. സുരേന്ദ്രൻ
ഇത്തവണ സംസ്ഥാനത്ത് വലിയ മുന്നേറ്റം എൻ.ഡി.എയ്‌ക്ക് ഉണ്ടാകുമെന്നും കള്ളവോട്ടിന്‍റെയും ഇരട്ട വോട്ടിന്‍റെയും കാര്യത്തിൽ താൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ആക്ഷേപം ഉന്നയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്ന് മൗനം പാലിച്ച് യു.ഡി.എഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പോൾ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഇരട്ട വോട്ടുകളെ സംബന്ധിച്ച് അദ്ദേഹം മിണ്ടുന്നില്ലെന്നും ഇടതുമുന്നണിക്ക് നേമത്തെന്നല്ല ഒരിടത്തും എൻ.ഡി.എയെ പരാജയപ്പെടുത്താൻ ഇടതുമുന്നണിക്ക് സാധിക്കില്ലെന്നും ഇടതുമുന്നണിയുടെ എത്ര സീറ്റ് കുറയും എന്ന് കാത്തിരുന്നു കാണാം എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കഴിഞ്ഞ തവണ 89 വോട്ടിന് നഷ്‌ടമായ മഞ്ചേശ്വരത്ത് ഇത്തവണ പതിനായിരം വോട്ടുകൾക്ക് മുകളിൽ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും സുരേന്ദ്രൻ പ്രതീക്ഷ പങ്കു വച്ചു.