കാസർകോട്: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്ന് സുരേന്ദ്രൻ - ആഴക്കടൽ മത്സ്യബന്ധന കരാർ
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണ് ആഴക്കടൽ മത്സ്യബന്ധന കരാറെന്ന് കെ സുരേന്ദ്രൻ
![മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്ന് സുരേന്ദ്രൻ bjp k surendran against pinarayi vijayan മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണെന്ന് സുരേന്ദ്രൻ ആഴക്കടൽ മത്സ്യബന്ധന കരാർ ആഴക്കടൽ മത്സ്യബന്ധന വിവാദം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11151777-thumbnail-3x2-jjk.jpg)
മുഖ്യമന്ത്രിയുടെ ഓഫിസ് തട്ടിപ്പ് സംഘങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രമായി മാറി. അഴിമതി നടത്തുക അത് മൂടിവെക്കുക. പുറത്തുവരുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവമാണ് മുഖ്യമന്ത്രിക്ക്. ആഴക്കടൽ വിവാദത്തിൽ പിണറായി വിജയൻ പച്ചക്കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണ് ഇതെന്നും സുരേന്ദ്രൻ ആരോപിച്ചു.
വസ്തുതകൾ പുറത്തുവരുമ്പോൾ വകുപ്പ് സെക്രട്ടറിയുടെ തലയിൽ കെട്ടി വെക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. അഴിമതിയുടെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയും പാർട്ടിയും മറ്റു മന്ത്രിമാരും ആണ്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുന്നത് ഏജൻസികളുടെ സർവേ കണ്ടിട്ട് ആണെന്നും ജനവികാരവും സർവേയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് പറഞ്ഞു.