കാസർകോട് : ഇസ്രയേൽ - പലസ്‌തീൻ പ്രശ്‌നത്തെ സംസ്ഥാനത്ത് വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നുവെന്നും ഇതിന് സിപിഎം നേതൃത്വം നൽകുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran Against CPM). സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇത് എന്തു തരത്തിലുള്ള സന്ദേശമാണ് സിപിഎം കേരളത്തിലെ ജനങ്ങൾക്ക് നൽകുന്നത്. പിഎഫ്‌ഐ പോലെയുള്ള സംഘടനകൾ നിരോധിച്ചിട്ടും കേരളത്തിൽ ഹമാസ് അനുകൂല പ്രകടനം സംസ്ഥാനത്ത് ഭരണാധികാരികൾ തന്നെ മുന്നോട്ട് വയ്‌ക്കുന്നത് അപകടകരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വളരെ അപകടകരമായ നീക്കമാണ് സിപിഎം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിത്. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം.