കേരളം

kerala

ETV Bharat / state

തൊഴിലാളി വർഗത്തിന്‍റെ ഒപ്പമല്ല പിണറായി അദാനിക്കൊപ്പമെന്ന് കെ സുധാകരൻ - പിണറായി അദാനിക്കൊപ്പമെന്ന് കെ സുധാകരൻ

കെ റെയിൽ പദ്ധതി കമ്മീഷന് വേണ്ടി മാത്രമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ നേതാവാണോയെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.

K Sudakaran slams pinarayi vijayan on k rail project  bribe on k rail project  KPCC President against Pinarayi vijayan  പിണറായി അദാനിക്കൊപ്പമെന്ന് കെ സുധാകരൻ  കെ റെയിലിൽ കമ്മീഷൻ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്‍റ്
തൊഴിലാളി വർഗത്തിന്‍റെ ഒപ്പമല്ല പിണറായി അദാനിക്കൊപ്പമെന്ന് കെ സുധാകരൻ

By

Published : Dec 30, 2021, 9:36 PM IST

കാസർകോട്: കെ. റെയിൽ പദ്ധതിയിലൂടെ കമ്മീഷൻ അടിക്കുക എന്നതു മാത്രമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. എവിടെ നിന്ന് പണം കിട്ടുന്നുവോ അവിടെ അടയിരിക്കാൻ മുഖ്യമന്ത്രിക്ക് ലജ്ജയില്ല. തൊഴിലാളി വർഗത്തിന്‍റെ ഒപ്പമല്ല പിണറായി വിജയനെന്നും കെ.സുധാകരൻ ആരോപിച്ചു.

തൊഴിലാളി വർഗത്തിന്‍റെ ഒപ്പമല്ല പിണറായി അദാനിക്കൊപ്പമെന്ന് കെ സുധാകരൻ

സിപിഎമ്മിൻ്റെ കൊലകത്തിക്ക് ഇരയായവരുടെ സ്‌മരണകൾ നിലനിൽക്കുമ്പോൾ ഒരിക്കലും സിപിഎമ്മിനോട് സന്ധി ചെയ്യാൻ കോൺഗ്രസിന് കഴിയില്ല. രണ്ടാവട്ടം ഭരണം കിട്ടിയത് കൊണ്ട് അഹങ്കരിക്കേണ്ടെന്നും കൊവിഡ് രക്ഷപ്പെടുത്തിയതാണെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിൻ്റെ നേതാവാണോ? അദ്ദേഹം ജീവിക്കുന്നത് അങ്ങനെയാണോ?. അദാനിക്ക് ഒപ്പമാണ് പിണറായി വിജയനെന്നും സുധാകരൻ പ്രതികരിച്ചു.

ALSO READ:പഞ്ചർ ഒട്ടിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുന്ന ദൃശ്യം, ചെന്നൈയില്‍ ഒരാൾ മരിച്ചു

For All Latest Updates

ABOUT THE AUTHOR

...view details