കലോത്സവ ആവേശത്തില്‍ എംഎല്‍എയും; പൂരക്കളിക്കൊപ്പം ചുവടുവച്ച് കെ.കുഞ്ഞിരാമന്‍ - പൂരക്കളി
സംഘാടകർ ആവശ്യപ്പെട്ടതോടെ പൂരക്കളി ആശാന്‍ കൂടിയായ കെ. കുഞ്ഞിരാമനും ചുവടുവയ്ക്കുകയായിരുന്നു.

കാസര്‍കോട്: പൂരക്കളി കലാകാരന്മാര്‍ക്കൊപ്പം ചുവടുവച്ച് ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനും. അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി 60 അംഗ സംഘമാണ് പൂരക്കളി അവതരിപ്പിച്ചത്. സംഘാടകർ ആവശ്യപ്പെട്ടതോടെ പൂരക്കളി ആശാന്‍ കൂടിയായ കെ. കുഞ്ഞിരാമനും ചുവടുവയ്ക്കുകയായിരുന്നു. പൂരക്കളി ശീലമുള്ളവർക്ക് പ്രായം ഒരു പ്രശ്നമല്ലെന്ന് എംഎൽഎ പറഞ്ഞു. 18 നിറങ്ങളുള്ള പൂരക്കളിയിലെ ഒന്ന്, നാല്, അഞ്ച് നിറങ്ങളും രാമായണവും ആണ് പൂരക്കളി സംഘം അവതരിപ്പിച്ചത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്.