കേരളം

kerala

By ETV Bharat Kerala Team

Published : Sep 11, 2023, 7:51 AM IST

ETV Bharat / state

Joseph Pamplany Against PM Modi: ഭാരതം എന്നാക്കിയതു കൊണ്ട്‌ കാര്യമില്ല; മണിപ്പൂർ വിഷയത്തിൽ മോദിയെ കുറ്റപ്പെടുത്തി ബിഷപ്പ് ജോസഫ് പാംപ്ലാനി

Joseph Pamplany on Manipur violence : മണിപ്പൂർ വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച്‌ തലശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂർ കലാപം പരിഹരിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി

Prime Minister Never Stand With Manippur People  bishop blamed prime minister  arch bishop mar joseph pamplany  prime minister  manippur  ഭാരതം എന്നാക്കിയതു കൊണ്ട്‌ കാര്യമില്ല  കലാപം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു  ഒരു വിഭാഗത്തിന്‍റെ മാത്രം പ്രധാനമന്ത്രിയല്ല മോദി  മണിപ്പുരിലെ കലാപം ഗുജറാത്ത്‌ കലാപത്തിനു സമാനം  ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
prime-minister-never-stand-with-manippur-people

കാസർകോട് : മണിപ്പൂർ വിഷയത്തിൽ രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും നരേന്ദ്ര മോദിയെ വിമർശിച്ചും തലശേരി അതിരൂപത ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിപ്പൂർ കലാപബാധിത പ്രദേശങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത് ന്യൂനപക്ഷങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണെന്ന് പറഞ്ഞ മാർ ജോസഫ് പാംപ്ലാനി ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്ന് വിമർശിച്ചു. ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ ചേർത്ത് പിടിക്കുന്നതുപോലെ മണിപ്പൂരിൽ ആക്രമണത്തിന് വിധേയരായ സഹോദരിമാരെ ചേർത്തുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു (Prime Minister Never Stand With Manippur People).

‘ഭാരതം’ എന്ന് പേര് മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ വംശഹത്യ ഗുജറാത്ത്‌ കലാപത്തിനു സാമാനമായി മാറുകയാണെന്നും കലാപം അവസാനിപ്പിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചിരുന്നു. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും മണിപ്പൂരിലെ വംശീയ അതിക്രമങ്ങൾക്കെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന ഉപവാസത്തിന്‍റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.

ALSO READ : Prakash Raj On Manipur Violence : 'മണിപ്പൂരിൽ ഏറ്റവും കഷ്‌ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും': പ്രകാശ് രാജ്

ABOUT THE AUTHOR

...view details