കാസർകോട്: സിനിമാതാരം ജോജു ജോർജിനെ വിമർശിച്ച് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ. അഭ്രപാളികളിൽ ജീവിക്കുന്നവർക്ക് സാധാരണക്കാരുടെ വികാരം മനസിലാകില്ല. ഇത്തരക്കാർ ഉണ്ടാകാതിരിക്കാനാണ് സമരം 15 മിനിറ്റായി ചുരുക്കിയതെന്ന് ഉണ്ണിത്താൻ പറഞ്ഞു.
അഭ്രപാളികളിൽ ജീവിക്കുന്നവർക്ക് സാധാരണക്കാരുടെ വികാരം മനസിലാകില്ല; ജോജുവിനെതിരെ ഉണ്ണിത്താന്‍ - ജോജു ജോർജ് വിവാദം
ജോജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താന്‍. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ലക്ഷങ്ങള്‍ കിട്ടുന്നവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ലെന്ന് വിമര്‍ശനം.
അഭ്രപാളികളിൽ ജീവിക്കുന്നവർക്ക് സാധാരണക്കാരുടെ വികാരം മനസിലാകില്ല; ജോജുവിനെതിരെ ഉണ്ണിത്താന്‍
ALSO READ:ചക്രസ്‌തംഭന സമരം; അവഗണിച്ചാൽ പ്രതിഷേധത്തിന്‍റെ ഡോസ് കൂട്ടുമെന്ന് കെപിസിസി പ്രസിഡന്‍റ്
പഞ്ചാബിന് പുറമേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡും ഇന്ധന വില കുറയ്ക്കുമെന്നും കാസർകോട് ഡി.സി.സി ഓഫിസിന് സമീപം കോൺഗ്രസിന്‍റെ ചക്രസ്‌തംഭന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ ഉൾപ്പെടെയുള്ള നേതാക്കളും ചക്രസ്‌തംഭന സമരത്തിൽ പങ്കെടുത്തു.
Last Updated : Nov 8, 2021, 3:40 PM IST