കാസര്‍കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ. നേരത്തെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് വീണ്ടും രോഗികള്‍ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രതയിലാണ്. ഈ വര്‍ഷം ഇതുവരെ 233 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. കഴിഞ്ഞവര്‍ഷം ആകെ 121 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. നേരത്തെ വ്യാപകമായി രോഗ ബാധയുണ്ടായ കാസര്‍കോട് നഗരസഭയിലെ ചാല, ബെദിര, തെരുവത്ത് എന്നിവിടങ്ങളിലാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള മധൂര്‍ പഞ്ചായത്തില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവിടങ്ങളില്‍ 150 പേരില്‍ ഇതിനകം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കാസര്‍കോട് ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്തം; കാരണം ജലമലിനീകരണമെന്ന് സൂചന - കാസർകോട് ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം പടരുന്നു.
നേരത്തെ വ്യാപകമായി രോഗ ബാധയുണ്ടായ കാസര്‍കോട് നഗരസഭയിലെ ചാല, ബെദിര, തെരുവത്ത് എന്നിവിടങ്ങളിലാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. വീണ്ടും രോഗബാധയുണ്ടായത് ആശങ്കപ്പെടുത്തുന്നതാണ്.
![കാസര്‍കോട് ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്തം; കാരണം ജലമലിനീകരണമെന്ന് സൂചന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4354284-646-4354284-1567752321459.jpg)
ആദ്യം മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ കുടിവെള്ള സ്രോതസുകളടക്കം പരിശോധിക്കുകയും ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതേ പ്രദേശങ്ങളില്‍ വീണ്ടും രോഗബാധയുണ്ടായത് ആശങ്കപ്പെടുത്തുന്നതാണ്. രോഗവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ ആശ വര്‍ക്കര്‍മാരെയടക്കം നിയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് അംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു.