കാസർകോട് : ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ വിധി പറയുന്നത് കാസർകോട് ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ചത്തേക്ക് (20.5.2022) മാറ്റി. ഇന്ന് (19.05.2022) കേസ് പരിഗണിച്ചെങ്കിലും വിസ്താരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് കോടതി അറിയിച്ചു.
ജാനകി പഠിപ്പിച്ച രണ്ട് വിദ്യാർഥികൾ ഉള്‍പ്പടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. 2017 ഡിസംബര്‍ 13 ന് രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ജാനകിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കഴുത്തറുത്ത് കൊല്ലുകയും 17 പവന്‍ സ്വര്‍ണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഞെട്ടിയുണര്‍ന്ന ഭര്‍ത്താവ് കെ കൃഷ്ണനെ സംഘം കഠാര കൊണ്ട് കുത്തിവീഴ്ത്തിയാണ് രക്ഷപ്പെട്ടത്.