കാസര്‍കോട്: ഇറ്റാലിയന്‍ നിര്‍മ്മിത കൈത്തോക്കും മയക്കു മരുന്നും പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബേക്കല്‍ സ്വദേശി കത്തി അഷ്‌റഫിനെയാണ് മംഗലാപുരത്ത് വച്ച് ബേക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നൈറ്റ് പെട്രോളിങ്ങിനിടെയാണ് കര്‍ണാടക രജിസ്‌ട്രേഷന്‍ റെന്‍റ് എ കാറില്‍ നിന്നാണ് വിദേശ നിര്‍മ്മിത കൈത്തോക്കും 20 ഗ്രാം എംഡിഎംഎയും പിടികൂടിയത്. സംഭവത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയുമായ മുഹമ്മദ് ഷാക്കിബിനെ പിടികൂടി. എന്നാല്‍ കാറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരാളാണ് അഷ്‌റഫ്.
ഇറ്റാലിയന്‍ നിര്‍മ്മിത കൈത്തോക്കും മയക്കു മരുന്നും പിടികൂടിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍ - ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി
ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇറ്റാലിയന്‍ നിര്‍മിത കൈത്തോക്കും മയക്കു മരുന്നും പിടികൂടിയ സംഭവം
മംഗലാപുരത്ത് രഹസ്യ കേന്ദ്രത്തില്‍ ഒളിവിലായിരുന്ന അഷ്‌റഫിനെ ഇന്നലെ രാത്രി പൊലീസ് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. കൂട്ടുപ്രതിയായ മറ്റൊരാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അഷ്‌റഫിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
Last Updated : Aug 6, 2019, 3:14 PM IST