കേരളം

kerala

ETV Bharat / state

കാസർഗോഡ് ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു. - സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം പ്രതിക്കൂട്ടിലായ കൊലപാതകത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. കൊലക്ക് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം എന്ന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ ഒളിയമ്പും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.

കാസർഗോഡ് കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ

By

Published : Feb 19, 2019, 12:11 AM IST

ഡിവൈഎസ്പിമാരേ കൂടി ഉൾപ്പെടുത്തി കാസർഗോഡ് ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ ജയ്സൺ കെ എബ്രഹാം, രഞ്ജിത്ത്, സ്പെഷ്യൽ മൊബൈൽ സ്കോഡ് ഡിവൈഎസ്പി കെ ഹരീഷ് ചന്ദ്ര നായിക് , ആദൂർ സിഐ മാത്യു എം.എ, ബേക്കൽ സിഐ വിശ്വംഭരൻ പികെ, ക്രൈംബ്രാഞ്ച് സിഐ റഹീം എന്നിവരാണ് സംഘാംഗങ്ങൾ. അന്വേഷണത്തിന് കർണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ടെന്ന് പോലീസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു.

കാസർഗോഡ് കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ

പി ജയരാജനും ടി വി രാജേഷിനും പിന്നാലെ കാസർഗോഡ് പ്രാദേശിക നേതൃത്വം ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ടത് സിപിഎമ്മിനെ തീർത്തും പ്രതിരോധത്തിലാക്കി. അക്രമികൾ ആരായാലും അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകളിൽ ഇത് വ്യക്തമാണ്.

ABOUT THE AUTHOR

...view details