കാസർകോട് :വ്യാജ പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയുടെ പരാതിയിൽ ഹോസ്‌ദുർഗ് സിഐക്കെതിരെ അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകി (Attempt to extort money by trapping in fake POCSO case; Investigation against Hozdurg CI).ഹോസ്‌ദുർഗ് സിഐ കെ പി ഷൈൻ കേസ് ഒത്തുതീർപ്പാക്കണമെന്ന് പറയുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. കേസ് തീർക്കാൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ സിഐ സഹായിച്ചു എന്നാണ് പരാതി. സംഭവത്തിൽ സിഐ കെ പി ഷൈനിന്‍റെയും അഭിഭാഷകന്‍റെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
അഞ്ചു മാസം മുമ്പാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പെണ്ണുകാണുകയും ചെയ്‌തു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നറിഞ്ഞത് കൊണ്ട് ആ വിവാഹത്തിൽ നിന്ന് പിന്മാറി.
വിവാഹം വേണ്ടെന്ന് വച്ചതിന് ശേഷം യുവാവ് ബിസിനസ് നടത്തുന്ന വിദേശ രാജ്യത്തേക്ക് മടങ്ങി. കഴിഞ്ഞ മാസം അവസാനത്തില്‍ മറ്റൊരു യുവതിയുമായി വിവാഹം നടക്കുകയും ചെയ്‌തു (He got married to another woman at the end of last month). ഈ സമയത്താണ് ഹോസ്‌ദുർഗ് പൊലീസ് സ്‌റ്റേഷനിൽ വ്യാജ പരാതി എത്തുന്നത്. യുവാവ് നേരത്തെ കല്യാണം ആലോചിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് പീഡന പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നില്ല.