കാസര്‍കോട്: അന്തര്‍ സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാൾ പിടിയില്‍. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷറഫുദ്ദീനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് അക്കൗണ്ട് വിവരങ്ങളടക്കം കൈവശപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. കേരളത്തില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു ഷറഫുദ്ദീന്‍ ചെയ്‌തിരുന്നത് . ഇയാളുടെ കയ്യില്‍നിന്ന് 13 എടിഎം കാര്‍ഡുകളും, 13 ബാങ്ക് പാസ് ബുക്കുകളും, രണ്ട് സിംകാര്‍ഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് ; ഒരാൾ പിടിയില്‍ - അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘാംഗം പിടിയില്‍
കേരളത്തില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു ഷറഫുദ്ദീന്‍ ചെയ്‌തിരുന്നത് . ഇയാളുടെ കയ്യില്‍നിന്ന് 13 എടിഎം കാര്‍ഡുകളും, 13 ബാങ്ക് പാസ് ബുക്കുകളും, രണ്ട് സിംകാര്‍ഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മഞ്ചേശ്വരം സ്വദേശി അബ്‌ദുള്‍ റാസിഖിന്‍റെ പരാതിയിലാണ് ഷറഫുദ്ദീന്‍ പിടിയിലാകുന്നത്. റാസിഖിനെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഷറഫുദ്ദീന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഷറഫുദ്ദീന്‍ പറഞ്ഞത് പ്രകാരം റാസിഖ് സ്വന്തം പേരില്‍ സിം കാര്‍ഡ് എടുക്കുകയും മംഗളുരുവിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും ചെയ്‌തു. തുടര്‍ന്ന് അക്കൗണ്ട് പാസ് ബുക്കും, എടിഎം കാര്‍ഡും, സിമ്മും കൈവശമാക്കിയ ഷറഫുദ്ദീന്‍ 3000 രൂപ റാസിഖിന് നല്‍കുകയും ചെയ്‌തു. എന്നാല്‍ ജോലിയെന്താണെന്ന് വ്യക്തമാക്കാത്തതിനാലാണ് റാസിഖ് പൊലീസില്‍ പരാതിപ്പെട്ടത്. നൂറോളം പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ഷറഫുദ്ദീന്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.