കാസര്‍കോട് : അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനി പിടിയില്‍. ബെംഗളൂരുവില്‍ നിന്നും കാസർകോട് ജില്ലയിലേക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്‌റ്റിലായ ഷാനിബ് (27). കാസര്‍കോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമമുള്‍പ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ഷാനിബ്.
കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍ - drug dealer
കഴിഞ്ഞമാസം ലഹരിമരുന്നുമായി പിടിയിലായ പ്രതിയില്‍ നിന്നാണ് പൊലീസിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്
കേരളത്തിലേക്ക് മയക്ക് മരുന്നെത്തിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍
also read: മദ്യപാനത്തിനിടെ തര്‍ക്കം, സുഹൃത്തിനെ വെട്ടി കൊലപ്പെടുത്തി
കഴിഞ്ഞമാസം നായന്മാർ മൂലയിൽ നിന്നും എംഡിഎംഎ-യുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്യവെയാണ് അന്വേഷണസംഘത്തിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കാസർകോട് ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണൻ നായരുടെയും വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജിന്റെയും നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ കാസര്‍കോട് നിന്നും അറസ്‌റ്റ് ചെയ്‌തത്.