കേരളം

kerala

ETV Bharat / state

കൊവിഡ് വിവരചോര്‍ച്ച; അന്വേഷണം ശക്തിപ്പെടുത്താന്‍ പൊലീസ് - കൊവിഡ് വിവര ചോര്‍ച്ച

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്കോൺടെൽ എന്ന ഐടി സൊല്യൂഷൻ സ്ഥാപനത്തിൽ നിന്നാണ് രോഗികളായിരുന്നവരെ ഫോണിൽ വിളിച്ചതെന്ന് സൈബർ സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Covid latest news  information about covid patiants leaked  kerala police latest news  കൊവിഡ് വിവര ചോര്‍ച്ച  കേരള പൊലീസ്
കൊവിഡ് വിവരചോര്‍ച്ച; അന്വേഷണം ശക്തിപ്പെടുത്താന്‍ പൊലീസ്

By

Published : Apr 27, 2020, 3:42 PM IST

Updated : Apr 27, 2020, 5:32 PM IST

കാസര്‍കോട്: കൊവിഡ് ബാധിതരുടെ വിവര ചോർച്ചയിൽ കൂടുതൽ അന്വേഷണങ്ങൾക്ക് പൊലീസ്. ഗൂഗിൾ മാപ്പ് വഴിയുള്ള ലിങ്കിലൂടെയാണ് രോഗികളുടെ വിവരങ്ങൾ സൈബർ ഇടങ്ങളിൽ ലഭ്യമായിരിക്കുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ കൊവിഡ് രോഗികളുടെ മേൽവിലാസം ഉൾപ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്.

കൊവിഡ് വിവരചോര്‍ച്ച; അന്വേഷണം ശക്തിപ്പെടുത്താന്‍ പൊലീസ്

ബെംഗളൂരുവിൽ നിന്നാണ് രോഗമുക്തരായ ആളുകൾക്ക് ഫോൺ കോളുകൾ വന്നത്. മൊബൈൽ നമ്പറും മേൽവിലാസവും അടക്കം പുറത്ത് പോയതാണ് ദുരൂഹത ഉയർത്തുന്നത്. ഗൂഗിൾ മാപ്പുമായി ബന്ധപ്പെട്ട പ്രത്യേക ലിങ്കിലാണ് രോഗികളുടെ മേൽവിലാസം ഉൾപ്പടെ പൂർണ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്കോൺടെൽ എന്ന ഐടി സൊല്യൂഷൻ സ്ഥാപനത്തിൽ നിന്നാണ് രോഗികളായിരുന്നവരെ ഫോണിൽ വിളിച്ചതെന്ന് സൈബർ സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജില്ല പൊലീസ് മേധാവി,സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് കൺട്രോൾ സെൽ എന്നിവർക്കാണ് ജില്ലാ മെഡിക്കൽ ഓഫിസുകളിൽ നിന്നും രോഗികളുടെ വിശദാംശങ്ങൾ കൈമാറുന്നുത്. ഇതുപയോഗിച്ച് കണ്ണൂർ,കാസർകോട് ജില്ലകളിൽ കോവിഡ് ട്രാക്കർ എന്ന പ്രത്യേക ആപ്ലിക്കേഷൻ പൊലീസ് പുറത്തിറക്കിയിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു ആപ്ലിക്കേഷൻ പൊലീസ് പരീക്ഷിച്ചത്.

കണ്ണുർ, കാസർകോട് ജില്ലകളിലെ രോഗികളിൽ നിന്നും പരാതി ഉയർന്നതിനാൽ ഈ ആപ്പിൽ നിന്നാണോ വിവരങ്ങൾ ചോർന്നതെന്ന് സംശയിക്കുന്നുണ്ട്. രോഗമുക്തി നേടി പുറത്തിറങ്ങിയവർക്ക് ലഭിച്ച ഫോൺ വിളിയെ തുടർന്ന് വിവരങ്ങൾ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നതിനിടയിലാണ് സൈബർ ലോകത്ത് വിശദാംശങ്ങൾ പരസ്യപ്പെട്ട കാര്യം പുറത്തുവന്നത്. അതേ സമയം ചികിത്സയുടെ ഭാഗമായി ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ പുറത്തായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കാസർകോട് ഡിഎംഒ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഡാറ്റ സുരക്ഷയുമായി ബന്ധപെട്ട കൂടുതൽ ചോദ്യങ്ങൾ ഉയരുകയാണ്.

Last Updated : Apr 27, 2020, 5:32 PM IST

ABOUT THE AUTHOR

...view details